Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ നടത്തുന്നത് തങ്ങളല്ല, ബിജെപിയും സംഘപരിവാറുമാണെന്നു പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കേന്ദ്രസർക്കാരിന് എളുപ്പമല്ല.
ബിജെപി നേതാക്കളുടെ വിവാദ പരാമർശത്തെത്തുടർന്നു രാജ്യത്തും വിദേശത്തും സംജാതമായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ അല്പംപോലും വൈകരുത്. ചാനൽ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്യുകയും ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. വിവാദ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണമെന്നാണ് ഖത്തർ, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടത്.
ഐക്യരാഷ്ട്രസഭയും വിഷയത്തിൽ ഇടപെട്ടുകഴിഞ്ഞു. നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്. വിഷയത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യുന്നതിനപ്പുറം പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയുള്ള വിട്ടുവീഴ്ചകളാണ് ഇപ്പോൾ ആവശ്യം. അറബ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെയും അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ബാധിക്കുന്നതിലേക്കു കാര്യങ്ങൾ നീങ്ങാൻ പാടില്ല.
ചാനൽ ചർച്ചയ്ക്കിടെ ഹിന്ദുമതത്തെ അവഹേളിക്കുന്ന പരാമർശമുണ്ടായപ്പോൾ അതിനു മറുപടിയായിട്ടായിരുന്നു തങ്ങൾ പ്രതികരിച്ചത് എന്നാണു ബിജെപി നേതാക്കൾ വ്യക്തമാക്കിയത്. ബിജെപിയാണ് രാജ്യം ഭരിക്കുന്നതെങ്കിലും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
മതനിന്ദയുടെ പേരിൽ അറബ് രാജ്യങ്ങളുടെ പ്രതികരണം അനാവശ്യവും സങ്കുചിതവുമാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്റെ (ഒഐസി) അനാവശ്യവും സങ്കുചിതവുമായ പ്രതികരണങ്ങളെ തള്ളിക്കളയുന്നു എന്നാണ് വിദേശകാര്യ വക്താവ് അരിങ്ദം ബാഗ്ചി പറഞ്ഞത്. ആക്ഷേപകരമായ ട്വീറ്റുകളും കമന്റുകളും ചില വ്യക്തികൾ നടത്തിയതു സർക്കാരിന്റെ വീക്ഷണങ്ങളല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ചുരുക്കത്തിൽ, ബിജെപി നേതാക്കളുടെ വർത്തമാനത്തിന്റെയും പ്രവൃത്തികളുടെയും ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നു പറഞ്ഞു തലയൂരാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെങ്കിലും അറബ് രാജ്യങ്ങൾ തൃപ്തരല്ല.
ബിജെപി ഭരണത്തിൻകീഴിൽ മുസ്ലിംകൾക്കെതിരേ നടന്നിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മസ്ജിദുകളിൽ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ തേടിയുള്ള പ്രക്ഷോഭങ്ങളുമൊക്കെ ലോകമെങ്ങും വാർത്തയായിട്ടുണ്ട്. ഇതൊക്കെ വിമർശനങ്ങൾക്കു വഴിതെളിച്ചിട്ടുണ്ടെങ്കിലും വിദേശരാജ്യങ്ങൾ കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല. ടെലിവിഷൻ ചാനലിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന പ്രതിഷേധങ്ങൾക്ക് അത്തരം സംഭവങ്ങളും പ്രേരണയായിട്ടുണ്ടാവാം. അതായത്, ന്യൂനപക്ഷങ്ങൾക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും ആക്രമണങ്ങളുടെയും ഇങ്ങേത്തലയ്ക്കലാണു മുഹമ്മദ് നബിക്കെതിരായ പരാമർശം ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ നടത്തുന്നത് തങ്ങളല്ല, ബിജെപിയും സംഘപരിവാറുമാണെന്നു പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കേന്ദ്രസർക്കാരിന് എളുപ്പമല്ല. സംഘപരിവാർ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ബിജെപി അധികാരത്തിലേക്കുള്ള രഥം തെളിച്ചതെന്നു ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് പുറത്തുവന്നതു ദിവസങ്ങൾക്കു മുന്പാണ്. എന്തായാലും രാജ്യത്തിന്റെ പരന്പരാഗതമായ മതേതര സ്വഭാവത്തിനു കളങ്കമേറ്റിരിക്കുന്നുവെന്ന വിധത്തിലുള്ള ചർച്ചകൾ വിദേശങ്ങളിൽ നടക്കുന്നതു നിസാരമായി തള്ളിക്കളയാനാവില്ല. സംഘപരിവാറാണ് അതിനു പിന്നിലെങ്കിൽ ബിജെപി സർക്കാരിന് അവരെ നിലയ്ക്കുനിർത്താനുള്ള ഉത്തരവാദിത്വമുണ്ട്.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങൾ ഇന്ത്യയെ മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവും പഠിപ്പിക്കുന്നതും പരിഹാസ്യംതന്നെയാണ്. അതെന്തുമാകട്ടെ, നൂറ്റാണ്ടുകൾക്കു മുന്പ് എഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന കാര്യങ്ങളെടുത്തു പരസ്പരം അധിക്ഷേപിക്കാൻ തുടങ്ങിയാൽ സമൂഹത്തിലെ ഭിന്നിപ്പുകൾ വർധിക്കുകയേയുള്ളു. നമുക്കു വിയോജിക്കാൻ നിരവധി കാര്യങ്ങളുണ്ടാകും. പക്ഷേ, കൈ കോർക്കാനും ഒത്തൊരുമയോടെ പ്രവർത്തിക്കാനും അതിലേറെ കാര്യങ്ങളുണ്ട്. അവയെ പ്രോത്സാഹിപ്പിക്കുകയും സഹിഷ്ണുതയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ച് മാനവികസമൂഹത്തെ കെട്ടിപ്പടുക്കുകയുമാണ് കാലത്തിന്റെ ആവശ്യം. ജനങ്ങൾക്കു മാത്രമല്ല, സർക്കാരിനും അത്തരമൊരു മനോഭാവം ഉണ്ടാകേണ്ടതുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിലെ തിരുത്തലുകളും വിട്ടുവീഴ്ചയും പരാജയമല്ല, നയതന്ത്രമാണ്.
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top