Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
നൈജീരിയ മുസ്ലിംകൾ മാത്രമുള്ള രാജ്യമാക്കി മാറ്റുക എന്നതാണ് ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. ക്രൈസ്തവരാണെന്നതിന്റെ പേരിൽ മാത്രം രക്തസാക്ഷികളാകേണ്ടിവരുന്ന മനുഷ്യർ!
കഴിഞ്ഞ ഞായറാഴ്ചയാണ് നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നൂറോളം ക്രൈസ്തവരെ പള്ളിയിൽ കയറി വെടിവച്ചുകൊന്നത്. പന്തക്കുസ്താദിനം ആചരിക്കുന്ന വേളയിലായിരുന്നു ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്പാണ് മതനിന്ദ ആരോപിച്ച് ദെബോറ സാമുവൽ യാക്കൂബ് എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ കല്ലെറിഞ്ഞും തീകൊളുത്തിയും കൊന്നത്. പഠനഗ്രൂപ്പിൽ വിദ്യാഭ്യാസ കാര്യങ്ങളാണു മതമല്ല ചർച്ച ചെയ്യേണ്ടത് എന്നു പറഞ്ഞ് വാട്ട്സ്ആപ്പിൽ പരാമർശം നടത്തിയതിനാണു മതനിന്ദ ആരോപിച്ച് സൊക്കോട്ടയിലെ ഷെഹു ഷഗാരി കോളജ് ഓഫ് എജ്യുക്കേഷനിലെ സഹപാഠികൾ കോളജ് വളപ്പിൽവച്ചുതന്നെ കല്ലെറിഞ്ഞു വീഴ്ത്തിയശേഷം ടയറുകൾ മുകളിലിട്ട് ജീവനോടെ തീവച്ചുകൊന്നത്.
അതേ ദിവസങ്ങളിൽ മുസ്ലിം ചെറുപ്പക്കാർ നിരവധി കത്തോലിക്കാ പള്ളികൾക്കുനേരേ ആക്രമണം അഴിച്ചുവിട്ടിരുന്നു. 25നുതന്നെ സോക്കോട്ടോ രൂപതയിൽ സെന്റ് പാട്രിക് കത്തോലിക്കാ ദേവാലയം ആക്രമിച്ച് ഫാ. സ്റ്റീഫനെയും ഫാ. ഒലിവറിനെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഏതാനും ദിവസങ്ങൾക്കകം നടന്ന കാര്യങ്ങളാണ് ഇതൊക്കെ. നൈജീരിയയിൽ ഇത്തരം തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും മാനഭംഗങ്ങളും കൊലപാതകങ്ങളും ക്രൈസ്തവർക്കെതിരേ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളുടെ ക്രൈസ്തവപീഡനം ഇപ്പോൾ ഏറ്റവും ക്രൂരമായി അരങ്ങേറുന്നത് നൈജീരിയയിലാണ്. ലോകത്തു കൊല്ലപ്പെടുന്നതിൽ 80 ശതമാനം ക്രൈസ്തവരും നൈജീരിയയിലാണ്. വേൾഡ് വാച്ച് ലിസ്റ്റിന്റെ കണക്കു പ്രകാരം 2021ൽ 4,650നു മുകളിൽ ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടു.
നിരവധി ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെട്ടതു മാനഭംഗത്തിനിരയായതിനുശേഷമാണ്.
നൈജീരിയ മുസ്ലിംകൾ മാത്രമുള്ള രാജ്യമാക്കി മാറ്റുക എന്നതാണ് ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. ക്രൈസ്തവരാണെന്നതിന്റെ പേരിൽ മാത്രം രക്തസാക്ഷികളാകേണ്ടിവരുന്ന മനുഷ്യർ! കേരളത്തിൽ ഇതേക്കുറിച്ച് ആളുകൾക്കു കാര്യമായ അറിവില്ല. കാരണം, ഇവിടത്തെ മാധ്യമങ്ങൾ ലോകത്തെവിടെയുമുള്ള ക്രൈസ്തവ പീഡനങ്ങളെ വാർത്തകളോ ചർച്ചകളോ ആക്കാറില്ല. 2015 ഫെബ്രുവരിയിൽ ലിബിയയിൽ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പുറത്തുവിട്ടപ്പോൾ ലോകം നടുങ്ങിയെങ്കിലും കേരളത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ അതു വാർത്തയാക്കിയില്ല. തുടർന്നിങ്ങോട്ടും അതുതന്നെയായിരുന്നു സ്ഥിതി.
മതതീവ്രവാദം ശക്തമായ സ്വാധീനം സ്ഥാപിക്കുന്നതു മാധ്യമങ്ങളിലുടെയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. അതിതീവ്രമായ പ്രതികരണങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാധ്യമ പ്രവർത്തകരെയും ഉടമസ്ഥരെയും സമ്മർദത്തിലാക്കാൻ കേരളത്തിലുൾപ്പെടെ ഇസ്ലാമിക തീവ്രവാദികൾക്കു സാധിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ അടുത്തയിടെ ഇതു തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പ്രീണന നയം തുടരുന്നത് ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തമാണ്.
കൂട്ടക്കൊലയുടെ വാർത്തകളിൽപ്പോലും ഇസ്ലാമിക തീവ്രവാദ സംഘടനയുടെ പേരുപോലും ഉച്ചരിക്കാതിരിക്കാനുള്ള ശ്രദ്ധ ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ്. കാലങ്ങളായി ഇസ്രയേൽ ആക്രമണത്തിൽ പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പലസ്തീൻ പൗരന്മാരുടെ വാർത്ത വലിയ പ്രാധാന്യത്തോടെ കൊടുക്കാനുള്ളത്ര സാർവത്രിക മനുഷ്യാവകാശബോധവും വാർത്താബോധവുമുള്ള മാധ്യമങ്ങൾ പശ്ചിമേഷ്യയിലോ ആഫ്രിക്കൻ രാജ്യങ്ങളിലോ പ്രത്യേകിച്ച് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലോ നടക്കുന്ന കൂട്ടക്കൊലകളെക്കുറിച്ച് എഡിറ്റോറിയലുകളോ ലേഖനങ്ങളോ പോകട്ടെ, വാർത്തകൾപോലും കൊടുക്കാൻ മടിക്കുന്നത് കൗതുകമല്ല, ഗൗരവമുള്ള കാര്യമാണ്. വരിക്കാരെ നഷ്ടപ്പെടരുതെന്ന കച്ചവട താത്പര്യവും ഉണ്ടാവാം ഇതിനു പിന്നിൽ. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ്, ഫുലാനി ഭീകരർ, മറ്റു ക്രിമിനൽ സംഘങ്ങൾ എന്നിവയാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ നൈജീരിയയിൽ പരസ്പരം മത്സരിക്കുന്നത്. ഉത്തര നൈജീരിയയിലെ സംസ്ഥാനങ്ങളിലുള്ള ക്രൈസ്തവർ ശരിയത്ത് നിയമത്തിനു കീഴിലാണു ജീവിക്കുന്നത്. കോടതികളും സർക്കാർ സ്ഥാപനങ്ങളുമൊക്കെ ഇസ്ലാമികവത്കരിക്കപ്പെട്ടുകഴിഞ്ഞു.
ക്രൈസ്തവർ കൂടുതലുള്ള ദക്ഷിണ നൈജീരിയയിലേക്കും മധ്യ മേഖലകളിലേക്കും ഇസ്ലാമിക ഭീകരർ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. അവിടത്തെ വനമേഖലകളിൽ ആധിപത്യം പുലർത്തുന്ന ഫുലാനി ഭീകരർ ആണ് അവിടെ ക്രൈസ്തവ പീഡനത്തിനു മുന്നിലുള്ളത്. അവരെ ഭയന്ന് സ്വന്തം കൃഷിയിടങ്ങളിലേക്കു പോകാനോ ജോലിയെടുക്കാനോ പോലും പറ്റാത്ത അവസ്ഥയിലാണു ക്രൈസ്തവർ. ഇസ്ലാമിക് സ്റ്റേറ്റിനെതിരേ ലോകമനഃസാക്ഷി ഉണരേണ്ടത് മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടെ എല്ലാ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്. അതിനെ അപലപിക്കാൻ കാണിക്കുന്ന വൈമനസ്യം മനുഷ്യത്വത്തിനെതിരേയുള്ള തിന്മയാണ്, യഥാർഥ മതനിന്ദയുമാണ്.
വ്യാജവാർത്ത നിർമാതാക്കളെയും വിതരണക്കാരെയും തളയ്ക്കണം
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
വ്യാജവാർത്ത നിർമാതാക്കളെയും വിതരണക്കാരെയും തളയ്ക്കണം
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
Latest News
തൊട്ടിലിൽ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ
കണ്ണൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇംഗ്ലീഷ് വീര്യം..! എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
ഇടുക്കിയില് പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു
മാധ്യമപ്രവർത്തകരുടെ വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
Latest News
തൊട്ടിലിൽ ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ
കണ്ണൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇംഗ്ലീഷ് വീര്യം..! എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി
ഇടുക്കിയില് പെരുമഴയിൽ മരം വീണു വൻ ദുരന്തം; മൂന്നു പേര് മരിച്ചു
മാധ്യമപ്രവർത്തകരുടെ വെട്ടിക്കുറച്ച പെൻഷൻ ആനുകൂല്യം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top