Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
അഗ്നിപഥ് ആളിക്കത്തിക്കരുത്
നാലു വർഷത്തിനുശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്ന, ആയുധപരിശീലനം നേടിയ യുവാക്കളെക്കുറിച്ചുള്ള ആശങ്കയും നിരവധി കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഇവരുടെ തുടർപഠനവും ജോലിയുമൊക്കെ അനിശ്ചിതത്വത്തിലാകാനും സമൂഹത്തിനു ഭീഷണിയാകാനുമുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈന്യത്തിലെ കാവിവത്കരണമാണെന്നും പുറത്തിറങ്ങിയാലും സംഘപരിവാറിനോടു കൂറു പുലർത്തുന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും വരെ ആരോപണം ഉയർന്നിട്ടുണ്ട്.
സൈന്യത്തിലേക്കു നാലുവർഷ കരാർ നിയമനം നടത്തുന്ന അഗ്നിപഥ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുംമുന്പേ രാജ്യത്ത് അഗ്നി ഉയരുകയാണ്. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ പ്രദേശങ്ങളിൽനിന്നു തെക്കേ ഇന്ത്യയിലേക്കും പ്രതിഷേധം വ്യാപിച്ചു. പലയിടത്തും ട്രെയിനുകൾക്കു തീവച്ചതോടെ രാജ്യമൊട്ടാകെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്. സെക്കന്തരാബാദിൽ ഒരാൾ വെടിവയ്പിൽ മരിച്ചു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടാക്രമിച്ചു.
ഹരിയാനയിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. കേന്ദ്രസർക്കാർ പാർലമെന്റിൽ ചർച്ച ചെയ്യാതെ തീരുമാനമെടുക്കുകയും വലിയ പ്രതിഷേധം വിളിച്ചുവരുത്തുകയും ചെയ്യുന്നത് ആദ്യമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്പു പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം പിൻവലിക്കേണ്ടിവന്ന കാർഷിക നിയമങ്ങൾ അത്തരത്തിലുള്ളതായിരുന്നു. 2024ൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പുതിയ പ്രഖ്യാപനം.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കര, നാവിക, വ്യോമസേനാ മേധാവികളും ചേർന്നാണ് 14ന് അഗ്നിപഥ് പ്രഖ്യാപിച്ചത്. നിലവിലെ 15 വർഷ നിയമനം മാറ്റി നാലു വർഷത്തേക്കു മാത്രമായി സൈനികരെ തെരഞ്ഞെടുക്കുന്നതാണ് പദ്ധതി. പെൻഷനോ ആനുകൂല്യങ്ങളോ ഒന്നുമില്ല. 17.5 വയസുമുതൽ 21 വയസുവരെയുള്ളവർക്കാണു നിയമനം.
പ്രതിഷേധമുയർന്നതോടെ ഉയർന്ന പ്രായപരിധി 23 ആയി ഉയർത്തി. ഇതനുസരിച്ച് 30,000 രൂപ ശന്പളത്തോടെ ഈ വർഷംതന്നെ 46,000 പേരെ റിക്രൂട്ട് ചെയ്യും. ഓരോ വർഷവും വർധിച്ച് നാലാം വർഷം 40,000 രൂപയാകും ശന്പളം. ഇതിൽ 30 ശതമാനം അഗ്നിവീർ പാക്കേജ് ഫണ്ടിലേക്കു മാറ്റും. വിരമിക്കുന്പോൾ ഇതുൾപ്പെടെ 11.71 ലക്ഷം രൂപ ലഭിക്കും. 25 ശതമാനം പേരെ മാത്രമാണ് ജോലിയിൽ സ്ഥിരപ്പെടുത്തുക. സേനയിലെ ഓഫീസർ ഇതര നിയമനങ്ങൾ ഇനി പുതിയ സംവിധാനത്തിലൂടെയായിരിക്കും. പുതിയ പദ്ധതിക്കെതിരേ രാഷ്ട്രീയമായും അല്ലാതെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പദ്ധതി സൈന്യത്തിന്റെ പോരാട്ടവീര്യം കെടുത്തുകയും പ്രഫഷണലിസം നശിപ്പിക്കുകയും ചെയ്യുമെന്ന വിമർശനവുമായി ആദ്യമെത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥർ തന്നെയാണ്. ആറു മാസത്തെ പരിശീലനം മാത്രം നൽകി സൈനികരാക്കിയാൽ ശത്രുവിനോട് ഏറ്റുമുട്ടേണ്ടിവരുന്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങൾ യുക്രെയ്നുമായുള്ള പോരാട്ടത്തിൽ റഷ്യ നേരിട്ട പ്രതിസന്ധിയായിരുന്നെന്ന് ബ്രിഗേഡിയർ രാഹുൽ ബോസ്ലെ ആദ്യദിനംതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അഗ്നിപഥ് സായുധസേനയുടെ മരണമണി മുഴക്കുമെന്നായിരുന്നു മുൻ ഡയറക്ടർ ജനറൽ (മിലിട്ടറി ഓപ്പറേഷൻ) വിനോദ് ഭാട്യയുടെ അഭിപ്രായം.
നാലു വർഷത്തിനുശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്ന, ആയുധപരിശീലനം നേടിയ യുവാക്കളെക്കുറിച്ചുള്ള ആശങ്കയും നിരവധി കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഇവരുടെ തുടർപഠനവും ജോലിയുമൊക്കെ അനിശ്ചിതത്വത്തിലാകാനും സമൂഹത്തിനു ഭീഷണിയാകാനുമുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈന്യത്തിലെ കാവിവത്കരണമാണെന്നും പുറത്തിറങ്ങിയാലും സംഘപരിവാറിനോടു കൂറു പുലർത്തുന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും വരെ ആരോപണം ഉയർന്നിട്ടുണ്ട്. അന്തിമതീരുമാനത്തിനുമുന്പ് പാർലമെന്റിൽ ചർച്ച നടത്തിയിരുന്നെങ്കിൽ അഗ്നിപഥ് ഇങ്ങനെ കത്തിപ്പടരുകയില്ലായിരുന്നുവെന്നു വേണം കരുതാൻ.
പ്രക്ഷോഭം ആദ്യം തുടങ്ങിയത് യുവാക്കളാണ്. തുടർന്നു ഭരണത്തിലും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തി. സർക്കാരിനു സേനയോടു യാതൊരു ബഹുമാനവുമില്ലെന്നും പ്രധാനമന്ത്രി രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെൻഷൻ ലാഭിക്കാനുള്ള ഏർപ്പാടാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞു. രാജ്യമെങ്ങുമുള്ള യുവാക്കളിൽ ഭാവിയെക്കുറിച്ചുള്ള ഭയവും അനിശ്ചിതാവസ്ഥയും പുതിയ പദ്ധതി സൃഷ്ടിച്ചിരിക്കുന്നെന്നായിരുന്നു എൻഡിഎ ഘടകക്ഷിയായ ജനതാദൾ യുണൈറ്റഡ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രതികരണം. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് പലയിടത്തും നടക്കുന്നത്. സാന്പത്തികമായി രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ കല്ലെറിഞ്ഞും തീവച്ചും തല്ലിത്തകർത്തും മുന്നേറുന്നത് ഉത്തരവാദിത്വമില്ലാത്ത പ്രക്ഷോഭരീതിയാണ്.
ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സൈനിക നിയമനമെന്നു കരുതരുത്. അമേരിക്കയിലും ചൈനയിലുമുൾപ്പെടെ ഈ താത്കാലിക നിയമന സംവിധാനമുണ്ട്. യുദ്ധം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ നാലു വർഷത്തെ സേവനത്തിനുശേഷം പിരിഞ്ഞുപോയവരെ തിരികെ വിളിക്കാനാകുമെന്നതും ഇതിന്റെ സവിശേഷതയാണ്.
പക്ഷേ, ഇതു രഹസ്യാലോചനയിലൂടെ നടത്തേണ്ട കാര്യവുമില്ല. സർക്കാർ പദ്ധതികൾ ജനങ്ങൾക്കു പ്രയോജനപ്രദമാണെന്നു ബോധ്യപ്പെടുത്താൻ ഭരണകക്ഷി പെടാപ്പാടു പെടേണ്ടിവരുന്നതു പരിതാപകരമാണ്. ഇനിയെങ്കിലും നിർണായക തീരുമാനങ്ങളെടുക്കുന്പോൾ ജനങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും വിശ്വാസത്തിലെടുക്കാനും ജനാധിപത്യപരമായി ചർച്ചകൾ നടത്താനും മോദി സർക്കാർ തയാറാകണമെന്ന് അഗ്നിപഥിന്റെ തീജ്വാലകൾ ഓർമപ്പെടുത്തുന്നു.
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പോലീസിന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടരുത്
തുടർരംഗങ്ങളുടെ മഹാരാഷ്ട്രീയ നാടകം
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
പ്ലാസ്റ്റിക്, ക്വിറ്റ് ഇന്ത്യ
നിലനിൽക്കണം, മതേതര ഇന്ത്യ
വീണ്ടും ഗുജറാത്ത്
എസ്എഫ്ഐയുടെ പന്തികേടുകൾ
ലഹരിക്കെതിരേ സ്വയം തീരുമാനമെടുക്കാം
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Latest News
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്വര്ലൈന് പദ്ധതി വേണം; ഗവര്ണര് കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
കോട്ടയം ഡിസിസി ഓഫീസ് ആക്രമണം: അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top