Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
അറത്തുമാറ്റേണ്ടത് തീവ്രവാദത്തിന്റെ വേരുകൾ
Friday, July 1, 2022 2:38 AM IST
ഇസ്ലാമിക തീവ്രവാദം നമ്മുടെ രാജ്യത്തും വ്യാപിക്കുന്നതിൽ മുസ്ലിം സമൂഹത്തിലുൾപ്പെടെ ആശങ്കയുണ്ട്. രാജസ്ഥാൻ സംഭവത്തെ അപലപിക്കാൻ മുസ്ലിം നേതാക്കളും സംഘടനകളും ഒരു മടിയും കാണിച്ചിട്ടില്ല.
രാജസ്ഥാനിലെ ഉദയ്പുരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ നിഷ്ഠുര കൊലപാതകത്തിന്റെ ആഘാതത്തിൽനിന്നു രാജ്യം മുക്തമായിട്ടില്ല. മതനിന്ദയാരോപിച്ച് 2010 ജൂലൈയിൽ തൊടുപുഴയിലെ ജോസഫ് എന്ന അധ്യാപകന്റെ കൈ വെട്ടിയതിന്റെ രാജസ്ഥാൻ പതിപ്പാണിത്. ഇതു രാജ്യത്തിനാകെ മുന്നറിയിപ്പാണ്. കലുഷിതമാകേണ്ടിയിരുന്ന സാഹചര്യത്തെ രാജസ്ഥാൻ എത്ര ഉത്തരവാദിത്വബോധത്തോടെയാണു കൈകാര്യം ചെയ്തത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ടിന്റെ കോൺഗ്രസ് സർക്കാർ കാണിച്ച പക്വതയും ജാഗ്രതയും രാജ്യത്തിനു മാതൃകയായിരിക്കുന്നു.
ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യ ലാലിന്റെ തയ്യൽക്കടയിൽ ഷർട്ട് തയ്പിക്കാനെന്ന വ്യാജേനയെത്തിയ ഭീകരർ തങ്ങളിലൊരാളുടെ അളവെടുക്കുന്നതിനിടെയാണ് അയാളുടെ കഴുത്തറത്തത്. കൊലയാളികൾതന്നെ ചിത്രീകരിച്ച ഭയാനകമായ ദൃശ്യങ്ങൾ യുട്യൂബിൽനിന്നുൾപ്പെടെ നീക്കം ചെയ്തതു സംഭവം ക്രൂരതയുടെ അങ്ങേയറ്റമായതുകൊണ്ടാണ്.
ആഗോളവ്യാപകമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടപ്പാക്കുന്നതിനു സമാനമായ വിധത്തിലുള്ള കൊലപാതകത്തിന്റെ വിശദാംശങ്ങൾ ഇവിടെയും ഒഴിവാക്കുകയാണ്. പക്ഷേ, ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ വിവേചനമില്ലാതെ സകലരും തിരിച്ചറിയേണ്ട കാര്യങ്ങൾ മൂടിവച്ചിട്ടു കാര്യമില്ല. രാജസ്ഥാനിൽ കനയ്യ കടയിലെത്തിയെന്നു ഭീകരരെ അറിയിച്ചത് അയൽക്കാരനാണെന്നു പോലീസ് പറഞ്ഞത് തീവ്രവാദ വ്യാപനത്തിന്റെ ഉദാഹരണമാണ്. ഇതിന്റെ വേരറത്തില്ലെങ്കിൽ ഇന്ത്യയുടെ പുരോഗതിക്കു മാത്രമല്ല, നിലനിൽപ്പിനുതന്നെ ഭീഷണിയാകും. മതം ഭ്രാന്തായി മാറിയവർക്കല്ലാതെ സഹജീവിയോട് ഇങ്ങനെ പെരുമാറാനാവില്ല.
ഇസ്ലാമോഫോബിയ ഉണ്ടെന്നു വരുത്താൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിൽ ഏറ്റവും മുന്നിലുള്ളത് ഇസ്ലാമിക ഭീകരരാണ്. ഇതര മതസ്ഥരുടെ തലയറത്തും നിരയായി നിർത്തി വെടിവച്ചുകൊന്നും ലോകമെങ്ങും ഭീതിയുടെ അന്തരീക്ഷം വിതച്ചത് ഇസ്ലാമിക ഭീകരർ തന്നെയാണ്. എത്രയോ ക്രൈസ്തവരെ അവർ കൊന്നൊടുക്കിക്കഴിഞ്ഞു. സിറിയ, ഇറാക്ക്, നൈജീരിയ, ഈജിപ്ത്, തുർക്കി, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ... ക്രൈസ്തവരാണെന്നു പറയാൻപോലും ഭയപ്പെട്ടു ജീവിക്കേണ്ട രാജ്യങ്ങളുടെ എണ്ണം വർധിക്കുകയാണ്.
പല രാജ്യങ്ങളിൽനിന്നും ക്രൈസ്തവർ പലായനം ചെയ്തു. എത്രയോ പെൺകുട്ടികൾ ഭീകരരാൽ മാനഭംഗം ചെയ്യപ്പെട്ടു. ഈയടുത്ത കാലത്തും എത്രയെത്ര ക്രിസ്ത്യൻ പള്ളികളാണ് നശിപ്പിച്ചുകളഞ്ഞത്. അഭയം കൊടുത്ത യൂറോപ്യൻ രാജ്യങ്ങളോടുപോലും അവർ ചെയ്തത് എന്തൊക്കെയാണ്. തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ മോസ്കാക്കി മാറ്റിയതിനെ ന്യായീകരിക്കാൻ നമ്മുടെ കേരളത്തിലും ആളുണ്ടായില്ലേ? അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദികളെ മഹത്വവത്കരിക്കുംവിധം കേരളത്തിലെ ചാനൽ ചർച്ചകളിൽ സംസാരിക്കുന്നവരുടെ ഉള്ളിലെന്താണെന്നു ഗവേഷണത്തിന്റെ ആവശ്യമില്ലല്ലോ. ഇതരമതസ്ഥരെ അധിക്ഷേപിക്കുന്നവർക്കു സ്വന്തം മതത്തെ ആരെങ്കിലും അധിക്ഷേപിക്കുന്നുവെന്നു തോന്നിയാൽമതി ഹാലിളകാൻ. തൊടുപുഴയിൽ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ടിയിട്ട് ആരും പേടിക്കരുതെന്നു പറയുന്നതിന്റെ യുക്തിയെന്താണ്? ആലപ്പുഴയിൽ തോളിലിരുന്ന കുട്ടിയെക്കൊണ്ട് വിളിപ്പിച്ച ഭയാനക മുദ്രാവാക്യത്തിന്റെ മാറ്റൊലി മലയാളിയുടെ കാതുകളിൽ ഇപ്പോഴുമുണ്ട്. ആരാണ് ഇസ്ലാമോഫോബിയ പരത്തുന്നത്?
ഇതൊക്കെ മൂടിവയ്ക്കുന്നതാണോ മതസൗഹാർദം? ഇസ്ലാമോഫോബിയ യാഥാർഥ്യമായതുകൊണ്ടല്ലേ, തീവ്രവാദസ്വഭാവമുള്ള സംഭവങ്ങളെ വിമർശിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ മടിക്കുകയും വിദേശത്തെ ഭീകരസംഭവങ്ങൾപോലും റിപ്പോർട്ടു ചെയ്യാൻ നമ്മുടെ മാധ്യമങ്ങളിലേറെയും ഭയക്കുകയും ചെയ്യുന്നത്? ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനമുള്ള രാജ്യങ്ങളിലൊന്നും ഇതരമതസ്ഥർക്കു മനുഷ്യരായി ജീവിക്കാനാവില്ല. തീവ്രവാദത്തെ പടിക്കുപുറത്തു നിർത്താൻ വിട്ടുവീഴ്ച കാണിക്കാത്ത യുഎഇയിലേത് ഉൾപ്പെടെയുള്ള മുസ്ലിം രാജ്യങ്ങളാകട്ടെ വികസനക്കുതിപ്പിലുമാണ്. പടിഞ്ഞാറൻ രാജ്യങ്ങളോടും യൂറോപ്യൻ രാജ്യങ്ങളോടും കൈകോർത്താണ് അവരുടെയൊക്കെ മുന്നേറ്റം. മതമേതായാലും അതിന്റെ പേരിലുള്ള ഭ്രാന്ത് തളയ്ക്കപ്പെടേണ്ടതാണെന്നതിൽ സംശയമില്ല.
ഇസ്ലാമിക തീവ്രവാദം നമ്മുടെ രാജ്യത്തും വ്യാപിക്കുന്നതിൽ മുസ്ലിം സമൂഹത്തിലുൾപ്പെടെ ആശങ്കയുണ്ട്. രാജസ്ഥാൻ സംഭവത്തെ അപലപിക്കാൻ മുസ്ലിം നേതാക്കളും സംഘടനകളും ഒരു മടിയും കാണിച്ചിട്ടില്ല. പക്ഷേ, തീവ്രവാദത്തിന്റെ വ്യാപനം തടയാനും വേരറക്കാനും അതു മാത്രം പോരാ. രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിക്ഷിപ്ത താത്പര്യങ്ങളാലും ഭയത്താലും യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുന്നതുകൊണ്ട് സംഭവത്തിന്റെ ഗൗരവം അറിയാനുള്ള ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും തീവ്രവാദം രാജ്യത്തു വളരുകയും ചെയ്യുകയാണ്. ഒന്നിച്ചിരുന്നു പഠിക്കുകയും കളിക്കുകയും ചിന്തിക്കുകയും ജോലി ചെയ്യുകയും പുരോഗമിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ലക്ഷ്യമിടുന്നതെങ്കിൽ കർശന നടപടികളുണ്ടാകണം. അല്ലെങ്കിൽ തീവ്രവാദത്തിനു വളരാനുള്ള വളക്കൂറുള്ള മണ്ണായി മതേതര ഇന്ത്യ മാറും. പൊള്ളയായ രാഷ്ട്രീയവും മാധ്യമപ്രവർത്തനവും ചർച്ചകളും തുടരുകയും ചെയ്യും.
കൊലയാളിയെ വാഴ്ത്തുന്നതല്ല സ്വാതന്ത്ര്യം
സ്വാമിനാഥൻ മടങ്ങി; മുന്നറിയിപ്പുകൾ ബാക്കി
ടൂറിസം വളരാൻ ഇതൊന്നും പോരാ
കറുത്ത പൂന്തോട്ടത്തിലെ വംശഹത്യാ ഭീതി
മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
കഠിനമാകരുത് കാനഡ
മറക്കരുത്, മായ്ക്കരുത് മതേതരത്വം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
കൊലയാളിയെ വാഴ്ത്തുന്നതല്ല സ്വാതന്ത്ര്യം
സ്വാമിനാഥൻ മടങ്ങി; മുന്നറിയിപ്പുകൾ ബാക്കി
ടൂറിസം വളരാൻ ഇതൊന്നും പോരാ
കറുത്ത പൂന്തോട്ടത്തിലെ വംശഹത്യാ ഭീതി
മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
കഠിനമാകരുത് കാനഡ
മറക്കരുത്, മായ്ക്കരുത് മതേതരത്വം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
Latest News
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
"ഓപ്പറേഷൻ മൂൺലൈറ്റ്' : ബെവ്കോ ഔട്ട്ലറ്റുകളിൽ മിന്നൽ പരിശോധനയമായി വിജിലൻസ്
രാമന്തളിയിൽ ബൈക്ക് കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്
ലോംഗ് ജന്പിൽ ശ്രീശങ്കർ ഫൈനലിൽ
കരുവന്നൂർ തട്ടിപ്പ് കേസ്: പി. ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Latest News
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
"ഓപ്പറേഷൻ മൂൺലൈറ്റ്' : ബെവ്കോ ഔട്ട്ലറ്റുകളിൽ മിന്നൽ പരിശോധനയമായി വിജിലൻസ്
രാമന്തളിയിൽ ബൈക്ക് കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്
ലോംഗ് ജന്പിൽ ശ്രീശങ്കർ ഫൈനലിൽ
കരുവന്നൂർ തട്ടിപ്പ് കേസ്: പി. ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top