Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
വ്യാജവാർത്ത നിർമാതാക്കളെയും വിതരണക്കാരെയും തളയ്ക്കണം
വ്യാജവാർത്ത സൃഷ്ടിക്കുന്ന ഒരു കുറ്റവാളി മനസും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയുമുണ്ടെങ്കിൽ ജനാധിപത്യത്തെ അട്ടിമറിക്കാമെന്നു കരുതുന്നവർ ഭീഷണിയാണ്; ജനാധിപത്യത്തിനും രാജ്യത്തിനും. അതുകൊണ്ടുതന്നെ ഈ വ്യാജവാർത്തക്കാരെയും വിതരണക്കാരെയും നിയമപരമായിത്തന്നെ കൈകാര്യം ചെയ്യണം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊലയാളികളായ തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നു വരുത്തിത്തീർക്കാൻ കെട്ടിച്ചമച്ച വീഡിയോയുടെ സംപ്രേഷണവും പ്രചാരണവും നടുക്കമുളവാക്കുന്നു. അതു ചൂണ്ടിക്കാണിക്കുന്നത്, അസഹനീയമാംവിധം ദുർഗന്ധപൂരിതമായ മാധ്യമപ്രവർത്തനത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാന്നിധ്യമാണ്. ഈ അധാർമികത സംപ്രേഷണം ചെയ്ത ചാനൽ മാപ്പു പറഞ്ഞതു നല്ല കാര്യമാണ്. അതേസമയം, ഇത്ര അനന്തരഫലങ്ങളുള്ള ഒരു വീഡിയോ വ്യാജമായി നിർമിച്ചതിനു പിന്നിൽ ആരാണെന്നു കണ്ടെത്തേണ്ടതുമുണ്ട്. കാരണം, തെരഞ്ഞെടുപ്പ് അടുക്കുന്പോഴുള്ള ഇത്തരം തീവ്രവാദ ചാപ്പകുത്തലുകൾ നിഷ്കളങ്കമാണെന്നു കരുതാനാവില്ല.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്പതിനുള്ള സീ ന്യൂസ് ഡിഎൻഎ പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജൻ വിവാദ വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് തെറ്റായ പരാമർശം നടത്തിയത്. ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പട്ടാപ്പകൽ കഴുത്തറത്തു കൊന്ന ഇസ്ലാമിക ഭീകരരെ രാഹുൽ ഗാന്ധി "കുട്ടികൾ' എന്നു വിളിച്ചെന്ന മട്ടിലായിരുന്നു അവതരണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വയനാട്ടിൽ തന്റെ എംപി ഓഫീസ് തല്ലിത്തകർത്ത എസ്എഫ്ഐക്കാർ കുട്ടികളാണെന്നും അവരോടു ക്ഷമിക്കുന്നുവെന്നും രാഹുൽ പറഞ്ഞതിന്റെ വീഡിയോയാണ് വെട്ടിമാറ്റി തീവ്രവാദ സംഭവവുമായി ബന്ധിപ്പിച്ചത്. ഉദയ്പുരിൽ കൊലപാതകം നടത്തിയ തീവ്രവാദികൾ കുട്ടികളാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഒരിക്കൽകൂടി ഞങ്ങൾ സംപ്രേഷണം ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ടാണ് സീ ന്യൂസ് ഷോ അവസാനിപ്പിച്ചത്.
ഇതിന്റെ വീഡിയോ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ രാജ്യവർധൻ സിംഗ് റാത്തോഡ്, സുബ്രത് പഥക് എം.പി., കമലേഷ് സൈനി എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിഷേധം വ്യാപകമായതോടെ ചാനൽ മാപ്പു പറഞ്ഞു. ട്വിറ്റർ ഉള്ളടക്കം വ്യാജമെന്നു മുദ്രയടിക്കുകയും ചെയ്തു. പക്ഷേ, അത്ര മാന്യതയൊന്നും ബിജെപി നേതാക്കളിൽനിന്നുണ്ടായില്ല. ബിജെപി നേതാക്കളും മാപ്പു പറയണമെന്നു പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് അയച്ച കത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആദ്യം ഒഴിവാക്കിയ വീഡിയോ രത്തോഡ് വീണ്ടും ഷെയർ ചെയ്യുകയാണുണ്ടായത്.
അസത്യം പ്രചരിപ്പിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയം എതിർക്കപ്പെടേണ്ടതാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് ഇത്തരമൊരു വാജ്യവാർത്ത പ്രചരിക്കുന്നതെങ്കിൽ സത്യമറിയിക്കാൻ സമയം കിട്ടാതെ വരികയും ജനങ്ങൾ തെറ്റിദ്ധരിക്കുകയും വോട്ടെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യും. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഒരൊറ്റ വ്യാജവാർത്ത മതിയെന്നു വരുന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കെതിരേ ഇതേ സ്വഭാവമുള്ള വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. വയനാട്ടിലെ പ്രകടനത്തിനിടെ മുസ്ലിം ലീഗിന്റെ പതാക പ്രവർത്തകർ വീശിയതിനെ പാക്കിസ്ഥാൻ പതാകയെന്നു തെറ്റിദ്ധരിപ്പിച്ചു. അന്നതു ട്വീറ്റ് ചെയ്തത് നിസാരക്കാരല്ല,
സുപ്രീം കോടതിയിലെ ബിജെപി ലീഗൽ സെൽ സെക്രട്ടറിയും സംഘപരിവാർ സംഘടനയായ പൂർവാഞ്ചൽ മോർച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയായിരുന്നു. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവൺമെന്റാണ് ജനാധിപത്യമെങ്കിൽ ആ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും അധികാരത്തിലെത്താനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതാണ്. ജനാധിപത്യത്തിൽ ഒരു വോട്ടറുടെ അജ്ഞത എല്ലാവരുടെയും സുരക്ഷിതത്വത്തെ തകർക്കുന്നുവെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ നിരീക്ഷണവും ഇതോടു ചേർത്തു വായിക്കണം. സാമൂഹ്യമാധ്യമങ്ങൾ അരങ്ങുവാഴുന്ന ഇക്കാലത്ത് ഒരു വോട്ടറിലല്ല, ഒരു നിമിഷംകൊണ്ട് കോടിക്കണക്കിനു വോട്ടറന്മാരിൽ തെറ്റിദ്ധാരണ പകർത്താനിടയാക്കുമെന്നു മറക്കരുത്. അതു ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചില വിയോജിപ്പുകൾ മുന്പ് പലതവണ ഇവിടെ തെളിച്ചുപറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ മാന്യതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും ഒരെതിരഭിപ്രായവും കുറിക്കേണ്ടിവന്നിട്ടില്ല. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടിവരുന്പോൾ പോലും രാഹുൽ നുണകളെ ആശ്രയിക്കുകയോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യാറുമില്ല.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയ ഗുണ്ടായിസത്തിന്റെയും കാലത്ത് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ അഹിംസാത്മകമായി തുടരുന്നു. കാരണമില്ലാതെ തന്റെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ കുട്ടികളെന്നു വിളിക്കുകയും ക്ഷമിച്ചിരിക്കുന്നുവെന്നു പറയുകയും ചെയ്തത് അതിനുള്ള ഉദാഹരണമാണ്. വ്യാജവാർത്ത സൃഷ്ടിക്കുന്ന ഒരു കുറ്റവാളി മനസും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയുമുണ്ടെങ്കിൽ ജനാധിപത്യത്തെ അട്ടിമറിക്കാമെന്നു കരുതുന്നവർ ഭീഷണിയാണ്; ജനാധിപത്യത്തിനും രാജ്യത്തിനും. അതുകൊണ്ടുതന്നെ ഈ വ്യാജവാർത്തക്കാരെയും വിതരണക്കാരെയും നിയമപരമായിത്തന്നെ കൈകാര്യം ചെയ്യണം.
കേരളത്തിന്റെ സൈന്യത്തെ കടലിൽ താഴ്ത്തരുത്
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
വനിതാ ശക്തീകരണം മധ്യപ്രദേശ് മോഡൽ
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
കൊടിനിറം നോക്കിയുള്ള ഇഡി റെയ്ഡുകൾ
സവാഹിരിയുടെ അന്ത്യം, തീവ്രവാദത്തിന്റേതല്ല
മണാശേരിയിലെ ക്രൂരത ആവർത്തിക്കരുത്
ദുരന്തമാകരുത് മഴക്കെടുതികൾ
മങ്കി പോക്സ്: കരുതൽ വേണം
അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ഫിലോമിനയുടെ മരണത്തിന് ഉത്തരവാദി സർക്കാർതന്നെ
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
മരുന്നുവില ജീവന്റെ വിലയാണ്
കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
ബിഗ് സല്യൂട്ട്, നീരജ് ചോപ്ര
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
ഹാഗിയ സോഫിയയെയും അപനിർമിക്കുന്ന പാഠപുസ്തകം
അടിവസ്ത്രമഴിപ്പിച്ച് സ്വയം നഗ്നരായ എൻടിഎ
ഭാരമിറക്കാൻ അത്താണിയെവിടെ?
കേരളത്തിന്റെ സൈന്യത്തെ കടലിൽ താഴ്ത്തരുത്
ഓർഡിനൻസ് ഭരണവും ഒപ്പുവിവാദവും വേണ്ട
വനിതാ ശക്തീകരണം മധ്യപ്രദേശ് മോഡൽ
റോഡിലെ കുഴിയടയ്ക്കാൻ ഇനിയാരു കനിയണം?
ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
കൊടിനിറം നോക്കിയുള്ള ഇഡി റെയ്ഡുകൾ
സവാഹിരിയുടെ അന്ത്യം, തീവ്രവാദത്തിന്റേതല്ല
മണാശേരിയിലെ ക്രൂരത ആവർത്തിക്കരുത്
ദുരന്തമാകരുത് മഴക്കെടുതികൾ
മങ്കി പോക്സ്: കരുതൽ വേണം
അവഹേളിക്കരുത്, പാർലമെന്റ് ജനങ്ങളുടേതാണ്
ഫിലോമിനയുടെ മരണത്തിന് ഉത്തരവാദി സർക്കാർതന്നെ
വിദ്യാർഥികൾക്കുമേൽ സമ്മർദത്തിന്റെ കുരുക്കിടരുത്
മരുന്നുവില ജീവന്റെ വിലയാണ്
കാട്ടുനീതി വേണ്ട, കംഗാരൂകോടതികളും
ബിഗ് സല്യൂട്ട്, നീരജ് ചോപ്ര
കർഷകരെ ഒതുക്കാനോ റബർ മീറ്റ്?
ഹാഗിയ സോഫിയയെയും അപനിർമിക്കുന്ന പാഠപുസ്തകം
അടിവസ്ത്രമഴിപ്പിച്ച് സ്വയം നഗ്നരായ എൻടിഎ
ഭാരമിറക്കാൻ അത്താണിയെവിടെ?
Latest News
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
Latest News
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
ഫ്രാൻസിൽ കാട്ടുതീ പടരുന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top