Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പാൽ കുടിക്കണമോയെന്ന് മന്ത്രിമാർ പറയട്ടെ
Monday, January 16, 2023 10:43 PM IST
ഭക്ഷ്യവിഷബാധയുണ്ടാകുന്പോഴും ഉത്സവസമയങ്ങളിലും മാത്രം നടത്താനുള്ളതാണു മായം കലർന്നിട്ടുണ്ടോയെന്ന പരിശോധനകളെന്ന മട്ടിലാണ് സർക്കാർ വകുപ്പുകൾ. ആളുകൾക്കു നേരിട്ടു പരിശോധിച്ചു കടയിൽനിന്നു സാധനങ്ങൾ വാങ്ങാനാവില്ല. എവിടെനിന്നു വാങ്ങിയാലും നല്ല ഭക്ഷണമാണു ലഭിക്കുന്നത് എന്നു ജനങ്ങൾക്ക് ഉറപ്പുനൽകാൻ എന്നാണു സർക്കാരിനു കഴിയുക എന്നതാണ് ചോദ്യം.
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പു പിടിച്ചെടുത്ത 15,300 ലിറ്റർ പാലിൽ മായമില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു കൊണ്ടുവന്ന പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണു ക്ഷീരവികസന വകുപ്പു പാൽ പിടിച്ചെടുത്തത്. പക്ഷേ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പാലിൽ മായം കലർന്നിട്ടില്ലെന്നു കണ്ടെത്തിയത്. ഇതിനെതിരേ ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി രംഗത്തെത്തി. ക്ഷീരവികസനവകുപ്പു നടത്തിയ പരിശോധനയിൽ മായം കണ്ടെത്തിയിരുന്നെന്നും പരിശോധന വൈകിയതുകൊണ്ടാവാം ഭക്ഷ്യസുരക്ഷാ വകുപ്പിന് അതു കണ്ടെത്താനാവാഞ്ഞതെന്നും മന്ത്രി പറഞ്ഞതോടെയാണ് വിവാദമായത്. രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുന്നതിനിടെ അഞ്ചുദിവസമായി പോലീസ് കസ്റ്റഡിയിലായ ടാങ്കർ ലോറി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഇന്നലെ കോടതിയെ സമീപിക്കുകയും ചെയ്തു. എന്തായാലും മായം കലർന്ന ഭക്ഷണം സംസ്ഥാനത്തു ജീവഹാനിക്കും രോഗങ്ങൾക്കുമൊക്കെ ഇടയാകുന്നതിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതത്ര നിസാരമായി കാണേണ്ടതല്ല.
യഥാസമയം പരിശോധന നടത്താത്തതിനാൽ മദ്യപിച്ചു വാഹനാപകടമുണ്ടാക്കിയെന്ന കേസിൽ പ്രതി രക്ഷപ്പെടുന്നതും ഹോട്ടലുകളിൽ റെയ്ഡ് നടത്തിയശേഷം ഭക്ഷണ സാന്പിൾ എടുക്കാത്തതുമൊന്നും ഇവിടെ പുതുമയുള്ള കാര്യമല്ല. പാൽ വിവാദത്തിൽ സംശയനിഴലിലായിരിക്കുന്നത്, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവും ജീവനും സുരക്ഷിതമാക്കാൻ ബാധ്യതയുള്ള ഭക്ഷ്യസുരക്ഷാ വകുപ്പുതന്നെയാണെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇക്കഴിഞ്ഞ 11നു പുലർച്ചെ അഞ്ചിനാണു തമിഴ്നാട്ടിലെ തെങ്കാശിയിൽനിന്നു ടാങ്കർ ലോറിയിൽ പന്തളത്തേക്കു കൊണ്ടുവന്ന പാൽ ചെക്ക്പോസ്റ്റിൽ പിടിച്ചത്. ക്ഷീരവികസന വകുപ്പു പരിശോധന നടത്തിയപ്പോൾ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തിയിരുന്നു. തുടർന്നു നടപടിയെടുക്കാൻ അധികാരമുള്ള ഭക്ഷ്യ സുരക്ഷാവകുപ്പിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി പാലിന്റെ സാന്പിൾ ശേഖരിച്ചു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത് ഒന്‍പതു മണിയോടെയാണ്. ഫലം വന്നപ്പോൾ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്താനായില്ല. കൊഴുപ്പിന്റെ കുറവു മാത്രമാണു കണ്ടെത്തിയത്. സാംപിള്‍ വൈകി ശേഖരിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് മന്ത്രി ചിഞ്ചുറാണി തുടക്കത്തിലേ സംശയം പ്രകടിപ്പിച്ചിരുന്നു. സംശയിച്ചതുതന്നെ സംഭവിച്ചെന്നു വേണം കരുതാൻ.
ആറു മണിക്കൂറിനുള്ളില്‍ പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഓക്സിജനായി മാറുമെന്നും പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിൽ മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി ഇന്നലെ പറഞ്ഞു. പാലിൽ മായം കലർന്നുവെന്നത് ഉറപ്പാണ്. ക്ഷീരവികസന വകുപ്പു നടത്തിയ പരിശോധനാ റിപ്പോർട്ട് തങ്ങളുടെ കൈവശമുണ്ടെന്നും മറിച്ചൊരു ഫലം വരാനുള്ള കാരണം പരിശോധന വൈകിയതാണോ എന്നു പരിശോധിക്കേണ്ടത് ആരോഗ്യവകുപ്പിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി പറഞ്ഞതനുസരിച്ച്, സ്പോട്ടിൽ പരിശോധിക്കുക എന്നതു മാത്രമാണ് ക്ഷീരവികസന വകുപ്പിനുള്ള ചുമതല. മറ്റു കാര്യങ്ങൾ ചെയ്യേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണ്. ചെക്ക്പോസ്റ്റുകളിൽ ദേശീയ അംഗീകാരമുള്ള ലാബുകൾ തുടങ്ങിയാൽ ഉടൻ തന്നെ ഫലമറിയാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് ആരോഗ്യമന്ത്രി ഇതിനോടു പ്രതികരിച്ചത്.
പാലിന്റെ കൊഴുപ്പു കൂട്ടാനും കൂടുതൽ സമയം കേടാകാതിരിക്കാനുമാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. ഇതു കൂടാതെ, സ്റ്റാർച്ചും യൂറിയയും ഉപ്പും ഫോര്‍മാലിനും ബെന്‍സോയിക് ആസിഡും സാലിസിലിക് ആസിഡും വരെ പാലിന്റെ കൊഴുപ്പു കൂട്ടാനും കേടുവരാതിരിക്കാനുമായി ചേര്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് ഇവയൊക്കെ.
പിടികൂടിയ പാലിൽ മായം കലർന്നിരുന്നോയെന്നു സ്ഥിരീകരണമുണ്ടാകണം. മായം കലർന്ന പാലായിരുന്നെന്നും അല്ലെന്നും ഒരേസമയം പറയാൻ കഴിയില്ല. പാൽ, പച്ചക്കറി, മത്സ്യം, ഇറച്ചി, കറിപ്പൊടികൾ, പായ്ക്കറ്റ് ഉത്പന്നങ്ങൾ എന്നിവയിലെല്ലാം മായം കലർത്തി വിൽക്കുന്ന കാലത്താണു നാം ജീവിക്കുന്നത്. ലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഇത്തരം മരണവ്യാപാരികൾക്കു തുണയാകുന്നത് ഇതൊക്കെ തടയാൻ ബാധ്യസ്ഥരായ വകുപ്പുകളുടെ കെടുകാര്യസ്ഥത മാത്രമാണ്.
ഭക്ഷ്യവിഷബാധയുണ്ടാകുന്പോഴും ഉത്സവസമയങ്ങളിലും മാത്രം നടത്താനുള്ളതാണു മായം കലർന്നിട്ടുണ്ടോയെന്ന പരിശോധനകളെന്ന മട്ടിലാണ് സർക്കാർ വകുപ്പുകൾ. ആളുകൾക്കു നേരിട്ടു പരിശോധിച്ചു കടയിൽനിന്നു സാധനങ്ങൾ വാങ്ങാനാവില്ല. എവിടെനിന്നു വാങ്ങിയാലും നല്ല ഭക്ഷണമാണു ലഭിക്കുന്നത് എന്നു ജനങ്ങൾക്ക് ഉറപ്പുനൽകാൻ എന്നാണു സർക്കാരിനു കഴിയുക എന്നതാണ് ചോദ്യം.
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
മഴയെത്തുംമുന്‍പേ...
മഴയെത്തുംമുന്‍പേ...
മനഃപൂർവമുള്ള നരഹത്യ

Latest News
മഴ കളം വിട്ടു; ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം
കോഴിക്കോട്ട് സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
വൻമരം വെട്ടുന്നതിനിടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ബിയര്‍ നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top