Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
കേന്ദ്രത്തിനു പഠിച്ച് ഇന്ധനവില കൂട്ടരുത്
Monday, February 6, 2023 12:22 AM IST
അത്യന്തം ജനാധിപത്യവിരുദ്ധമായ അത്തരമൊരു രാജപാതയിലേക്കല്ല സംസ്ഥാനസർക്കാരിന്റെ നികുതിവഴികൾ നീളുന്നതെങ്കിൽ ഇന്ധനവില നയാപൈസ കൂട്ടരുത്.
ഇന്ധനവില വർധന പിൻവലിക്കാൻ സംസ്ഥാനസർക്കാർ ഒട്ടും വൈകരുത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില കുറഞ്ഞപ്പോൾ പോലും പ്രത്യേക നികുതികൾ ചുമത്തുകയും തെരഞ്ഞെടുപ്പു സമയങ്ങളിൽ മാത്രം വർധന ഒഴിവാക്കുകയും ചെയ്ത കേന്ദ്രസർക്കാരിന്റെ ജനദ്രോഹം സംസ്ഥാനവും പിന്തുടരരുത്. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി ഭദ്രമല്ലെന്നു ജനങ്ങൾക്കറിയാം. പക്ഷേ, തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും റബർ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ വിലയിടിവിലും തകർന്ന് പാപ്പരായ വലിയൊരു വിഭാഗം നിസഹായർ ഈ നാട്ടിലുണ്ടെന്നതു മറക്കരുത്. അവരുടെ ക്ഷമ പരീക്ഷിക്കരുത്. സർക്കാർ ജീവനക്കാർക്കും മെച്ചപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമല്ലാതെ ആർക്കാണ് കൃത്യമായ വരുമാനമുള്ളത്? സകല രംഗത്തും വിലക്കയറ്റം ഉറപ്പാക്കുന്ന ഇന്ധനവില വർധന ഭാഗികമായല്ല, പൂർണമായും ഒഴിവാക്കണം; ജനങ്ങൾക്കാണ് മുൻഗണനയെങ്കിൽ.
സംസ്ഥാന ബജറ്റ് ജനങ്ങൾക്കുമേൽ ഏൽപ്പിച്ചിട്ടുള്ള ഭാരം നിസാരമല്ലെന്നു സർക്കാരിനും അറിയാം. ഇന്ധനവിലയിലേക്കു ശ്രദ്ധ തിരിച്ച് മറ്റുള്ള വർധനകളെ ഒളിച്ചുകടത്തുകയാണോ സർക്കാരിന്റെ തന്ത്രമെന്നും സംശയിക്കേണ്ടതുണ്ട്. നികുതി ചുമത്താനുള്ള സാധ്യതകളിലെല്ലാം ഗവേഷണം നടത്തി പുതിയ സങ്കേതങ്ങൾ കണ്ടെത്തുന്നതിൽ ധനമന്ത്രി വിജയിച്ചിട്ടുണ്ട്. ഭൂമിക്കും കെട്ടിടങ്ങൾക്കുമെല്ലാം നികുതി കൂട്ടി. സ്വന്തമായി വീടുള്ളവരും വീട് അടച്ചിട്ട് സംസ്ഥാനത്തിനു പുറത്തോ രാജ്യത്തിനു പുറത്തോ പണിക്കുപോയവരുമെല്ലാം നികുതിയടയ്ക്കാൻ കൂടുതൽ പണം കണ്ടെത്തണം.
പൗരന്റെ നീതി തേടിയുള്ള അലച്ചിൽപോലും ദുസഹമാക്കുന്ന കോടതിച്ചെലവ് ഉൾപ്പെടെ സർക്കാർ ഫീസുകൾ വർധിപ്പിച്ചു. ജനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വൈദ്യുതിയും വെള്ളവുമൊക്കെ കൂടുതൽ വരുമാനത്തിനുള്ള മാർഗമാക്കി. പെട്രോളും വൈദ്യുതിയും വെള്ളവും ചികിത്സാച്ചെലവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ നേരിയ വർധനപോലും ക്ഷേമത്തിനുപകരം ക്ഷാമം വിളിച്ചുവരുത്തും. ഇതൊക്കെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും എങ്ങനെ സൗജന്യമായി നൽകാമെന്നു ഡൽഹിയും പഞ്ചാബുമൊക്കെ പരീക്ഷണങ്ങൾ നടത്തി വിജയിപ്പിക്കുന്പോഴാണ് നികുതി കൂട്ടുന്നതിനപ്പുറം ക്രിയാത്മകമായതൊന്നും ചിന്തിക്കാനാവാതെ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുന്നത്. ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമൊക്കെ പോയി മന്ത്രിമാരും ഉദ്യോഗസ്ഥരും പിണിയാളുകളുമൊക്കെ പഠിച്ചത് ഇതാണോ?
ഇന്ധനവില വർധനയുടെ കാര്യത്തിൽ, ആവശ്യത്തിനു പണം കൈയിലുള്ള പാർട്ടി സൈദ്ധാന്തികരുടെ ന്യായങ്ങൾക്കും അന്ധരായ അണികളുടെ വാഴ്ത്തു പാട്ടുകൾക്കുമല്ല ഒരു ജനകീയ സർക്കാർ ചെവി കൊടുക്കേണ്ടത്. ജനരോഷം പ്രതിഫലിപ്പിക്കുന്ന മാധ്യമവാർത്തകളെയും തലക്കെട്ടുകളെയും സഹിക്കാനാവാതെ കോപാകുലമായിട്ടും കാര്യമില്ല. ദ്രോഹം കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും ജനങ്ങൾക്ക് ഒരുപോലെയാണ്. ഇടി ആരുടേതായാലും നടുവ് ജനത്തിന്റേതാണ്. ഈ ബജറ്റ് ജനദ്രോഹകരമാണെന്നു പറയാൻ ആരെങ്കിലും മടിക്കുന്നുണ്ടെങ്കിൽ അവരുടേത് ദുഷ്ടലാക്കാണ്.
അടിസ്ഥാന ആവശ്യങ്ങളെ ബാധിക്കാത്തവിധം നികുതിയും ഫീസുകളും വർധിപ്പിക്കാൻ സർക്കാരിനു കഴിയും. ടൂറിസത്തിലും വിനോദമേഖലകളിലും ആഡംബരസൗകര്യങ്ങളിലുമൊക്കെ നികുതി വർധിപ്പിച്ചാൽ ജനജീവിതത്തെ അത്രയധികം ബാധിക്കില്ല. അല്ലാതെ ഇത്തരം കുറുക്കുവഴികളെ ആശ്രയിക്കുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയും ഭാവനാശൂന്യതയുമാണെന്നു പറയാതെ വയ്യ. ദിവസങ്ങൾക്കുമുന്പ് യുഡിഎഫ് പുറത്തിറക്കിയ ധവളപത്രമനുസരിച്ച്, 70,000 കോടി രൂപയാണ് അഞ്ചു വർഷത്തിനിടെ സർക്കാർ പിരിച്ചെടുക്കാനുള്ളത്. അതു ശരിയല്ലെങ്കിൽ കൃത്യമായ തുക സർക്കാർ വെളിപ്പെടുത്തണം. അഴിമതിക്കഥകളും അനാവശ്യ ധൂർത്തും ശന്പള വർധനയുമൊക്കെ നിരന്തരം വാർത്തയാകുന്നതും മറക്കരുത്.
രാജ്യംകണ്ട ഏറ്റവും ഭീകരമായ ഇന്ധനവില വർധനകളിലൂടെ ലോകത്തിനുതന്നെ ദുർമാതൃകയായ ബിജെപി കേരളത്തിലെ ഇന്ധനവില വർധനയെ എതിർക്കുന്നതും വിചിത്രമായിട്ടുണ്ട്. കുത്തകകളുമായി ചേർന്നു ചങ്ങാത്ത മുതലാളിത്തം കെട്ടിപ്പടുക്കുകയും അവർക്കു നികുതിയിളവും വഴിവിട്ട സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കുകയും ചെയ്ത കേന്ദ്രത്തിന്റെ നടപടിയുടെ ഫലങ്ങൾ 9.6 ലക്ഷം കോടിയുടെ അദാനി നഷ്ടത്തിലൊതുങ്ങില്ല. ഇന്ധനവില വർധന, കക്കൂസ് പണിയുടെയും ക്ഷേമ പദ്ധതികളുടെയുമൊക്കെ കണക്കു പറഞ്ഞായിരുന്നു. പക്ഷേ, കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകാൻ അതൊന്നും തടസമായുമില്ല.
കോവിഡിന്റെ സമാനതകളില്ലാത്ത ദുരന്തകാലത്തും വാക്സിൻ വിറ്റ് അതിസന്പന്നതയുടെ സാമ്രാജ്യം വിപുലമാക്കാൻ അഡാർ മുതലാളിമാർക്കു തടസമില്ലായിരുന്നു. അതേസമയം, വണ്ടിക്കൂലിക്കും റൊട്ടിക്കും കാശില്ലാതെ നഗരങ്ങളിൽനിന്നു കാൽനടക്കാരായി പലായനം ചെയ്തത് ലക്ഷങ്ങളാണ്. എന്തൊക്കെ ജനവിരുദ്ധ സമീപനങ്ങൾ ഉണ്ടായാലും തെരഞ്ഞെടുപ്പടുക്കുന്പോൾ സൃഷ്ടിച്ചെടുക്കാവുന്ന വൈകാരികതകളിലേക്ക് ചുരുക്കപ്പെടുകയാണ് ഇന്ത്യയുടെ വോട്ടുരാഷ്ട്രീയം. അത്യന്തം ജനാധിപത്യവിരുദ്ധമായ അത്തരമൊരു രാജപാതയിലേക്കല്ല സംസ്ഥാനസർക്കാരിന്റെ നികുതിവഴികൾ നീളുന്നതെങ്കിൽ ഇന്ധനവില നയാപൈസ കൂട്ടരുത്.
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
Latest News
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
വൃഷ്ണം തകർത്തു, വായിൽ മണ്ണ് നിറച്ച് മർദിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനരെതിരെ അന്വേഷണം
Latest News
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
ഡ്രോൺ ഉപയോഗിച്ച് ഹെറോയിൻ കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
വൃഷ്ണം തകർത്തു, വായിൽ മണ്ണ് നിറച്ച് മർദിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനരെതിരെ അന്വേഷണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top