Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
സർക്കാർ ശ്രോതാവാണ് റിപ്പോർട്ടറല്ല
Tuesday, February 28, 2023 11:15 PM IST
രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങളുടെയത്ര വിമർശനങ്ങളൊന്നും പിടിഐയിൽനിന്നോ യുഎൻഐയിൽനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയ വിമർശനങ്ങളെപോലും നേരിടാനുള്ള സഹിഷ്ണുത കേന്ദ്രസർക്കാരിനു നഷ്ടമായിരിക്കുന്നു എന്ന വിമർശനം
ശക്തമാകുകയാണ്.
രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളായ ദുരദർശനും ആകാശവാണിക്കുമുള്ള വാർത്താ ഏജൻസിയായി ആർഎസ്എസ് പശ്ചാത്തലവും പിന്തുണയുമുള്ള ഹിന്ദുസ്ഥാൻ സമാചാറിനെ നിയോഗിച്ചത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. രാജ്യത്തും പുറത്തുമുള്ള സ്വതന്ത്ര മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ നീക്കം. നിരീക്ഷണമോ നിയന്ത്രണമോ ആവശ്യമില്ലാത്തവിധം സർക്കാരിന്റെയും സംഘപരിവാറിന്റെയും ചൊൽപ്പടിയിലാകുമോ ഇനി ഈ ഔദ്യോഗിക മാധ്യമങ്ങൾ എന്നു കാത്തിരുന്നു കാണാം.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രസാർ ഭാരതിയുടെ കീഴിലാണ് ദൂരദർശനും ആകാശവാണിയും. ഇവയ്ക്കു വാർത്ത ലഭിക്കാൻ ആശ്രയിച്ചിരുന്ന സ്വതന്ത്ര വാർത്താ ഏജൻസികളായിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ), യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ) എന്നിവയ്ക്കു പകരമാണ് ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർഭാരതി കരാറിലേർപ്പെട്ടിരിക്കുന്നത്. ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായിരുന്ന എസ്.എസ്. ആപ്തേയും ആർഎസ്എസ് നേതാവ് എം.എസ്. ഗോൾവാൾക്കറുമാണ് 1948ൽ ഹിന്ദുസ്ഥാൻ സമാചാർ സ്ഥാപിച്ചത്. 1986ൽ സാന്പത്തിക പ്രതിസന്ധിമൂലം പൂട്ടിപ്പോയെങ്കിലും 2002ൽ വീണ്ടുമാരംഭിച്ചു.
ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ സർക്കാർ പരസ്യങ്ങൾ ധാരാളമായി ലഭിച്ചുതുടങ്ങിയെന്ന് "ദി വയർ' റിപ്പോർട്ട് ചെയ്തു. നല്ല കാലമായതോടെ ഡൽഹിയിലെ ജണ്ടേവാലനിലുള്ള ആർഎസ്എസ് ഓഫീസിനു സമീപത്തെ ചെറിയ ഓഫീസിൽനിന്ന് ഹിന്ദുസ്ഥാൻ സമാചാർ നോയിഡയിലെ വലിയ ഓഫീസിലേക്കു മാറാൻ ഒരുങ്ങുകയാണെന്നുമാണ് സൂചന. ഇതിനിടെയാണ് സർക്കാരുമായുള്ള ബന്ധം ഉറപ്പിക്കുന്നവിധം പ്രസാർഭാരതിയുമായി ഫെബ്രുവരി 14ന് 7.7 കോടിയുടെ കരാറിലെത്തിയത്. 2025 മാർച്ച് 25 വരെയാണ് കരാർ. മൂന്നു വർഷമായുള്ള കരാർ അവസാനിച്ചതു പുതുക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രസാർ ഭാരതി പറയുന്നത്. പിടിഐ, യുൻഐ ഏജൻസികൾക്കുള്ള വാർഷിക വരിസംഖ്യ വളരെ കൂടുതലായതിനാലാണ് അവരുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
രണ്ട് ഏജൻസികൾക്കുംകൂടി 15.75 കോടി രൂപയാണ് നൽകിക്കൊണ്ടിരുന്നത്. വരിസംഖ്യ കുറവാണെങ്കിലും പിടിഐയുടെയും യുഎൻഐയുടെയും വാർത്താശേഖരണ സംവിധാനങ്ങൾ ഹിന്ദുസ്ഥാൻ സമാചാറിനുണ്ടോയെന്നതു വേറെകാര്യം. അതെന്തായാലും, ഇനിയിപ്പോൾ വിധേയരല്ലാത്ത രണ്ട് ഏജൻസികളുടെ വാർത്തയുടെയും വീക്ഷണത്തിന്റെയും അലോസരമില്ല; ഒരുവിധത്തിലും ശല്യപ്പെടുത്താത്ത ഹിന്ദുസ്ഥാൻ സമാചാർ മാത്രം. ഇപ്പോൾതന്നെ സ്വകാര്യ വാർത്താ ചാനലുകൾ ലഭ്യമാകുന്നിടത്ത് കൂടുതലാളുകളും കാണാൻ ആഗ്രഹിക്കാത്ത ദൂരദർശൻ ജനങ്ങളിൽനിന്നു കൂടുതൽ ദൂരെയാകില്ലേ? ആകാശവാണി കൂടുതൽ അകലുകയില്ലേ?
രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങളുടെയത്ര വിമർശനങ്ങളൊന്നും പിടിഐയിൽനിന്നോ യുഎൻഐയിൽനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയ വിമർശനങ്ങളെപോലും നേരിടാനുള്ള സഹിഷ്ണുത കേന്ദ്രസർക്കാരിനു നഷ്ടമായിരിക്കുന്നു എന്ന വിമർശനം ശക്തമാകുകയാണ്. 2021ൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഐടി നിയമം, സ്വയം നിയന്ത്രണത്തിനു നിർബന്ധിതമാക്കുന്ന നീരീക്ഷണത്തിന്റെയും ഭയത്തിന്റെയും യുഗമാണ് കൊണ്ടുവരുന്നതെന്നും നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യേണ്ടതാണെന്നും വ്യക്തമാക്കിക്കൊണ്ട് പിടിഐ കൊടുത്ത ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനു നോട്ടീസയച്ചിരുന്നു. 1947ൽ സ്ഥാപിതമായതും രാജ്യത്തെ ഏറ്റവും വലിയ വാർത്താ ഏജൻസിയുമായ പിടിഐ കേന്ദ്ര സർക്കാരിനു കൂടുതൽ അനഭിമതരാകാൻ അതും ഇടയാക്കിയിട്ടുണ്ടാകാം. സർക്കാരിൽനിന്നുള്ള വരുമാനം ഇല്ലാതാകുന്നത് പിടിഐയുടെയും യുഎൻഐയുടെയും സാന്പത്തിക നില പരിതാപകരമാക്കാനുമിടയുണ്ട്. ഈ ഏജൻസികൾ മുന്‍പും സർക്കാരുകളെ വിമർശിക്കുന്ന വാർത്തകൾ നൽകിയിട്ടുണ്ടെങ്കിലും പ്രതികരണം ഇങ്ങനെയായിരുന്നില്ല.
മോദി സർക്കാരിന്റെ സമ്മർദമാണ് പ്രസാർ ഭാരതിയെ ഇതിനു പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. ‘ഇനിയിപ്പോൾ പ്രസാർ ഭാരതിയെ ബിജെപിയിൽ ലയിപ്പിക്കുന്നതാണ് ഉചിതം’ എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവ്ഹർ സിർക്കാരിന്റെ ട്വീറ്റ്. 2024ലെ പൊതുതെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ദൂരദർശനിലും ആകാശവാണിയിലും വ്യാജവിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനാണ് നീക്കമെന്നുമായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിമർശനം.
സംഘപരിവാർ അനുകൂല ഹിന്ദുസ്ഥാൻ സമാചാറിനെ സർക്കാർ മുഖ്യ വാർത്താ ഏജൻസിയായി ചേർത്തുപിടിക്കുന്പോൾ ആർഎസ്എസ്-ബിജെപി അനുഭാവികൾക്ക് അത് ആവേശകരമായിരിക്കാം. പക്ഷേ, സർക്കാർ അവരുടേതു മാത്രമല്ലെന്നും മറ്റുള്ളവർ ചിന്തിക്കുന്നത് എങ്ങനെയാണെന്നും അധികാരികളെ ബോധ്യപ്പെടുത്താൻ ഹിന്ദുസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിക്കു കഴിയുമോ? വാർത്തകളെ സർക്കാരല്ല, സർക്കാരിനെ വാർത്തകളാണ് നേർവഴിക്കു നടത്തേണ്ടത്; ജനാധിപത്യത്തിൽ.
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
ജനാധിപത്യം സംരക്ഷിക്കാൻ പ്രധാനമന്ത്രിക്കെതിരേ ജനം
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
Latest News
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
കര്‍ണാടകയില്‍ റോഡ് ഷോയ്ക്കിടെ നോട്ടുകള്‍ വാരിയെറിഞ്ഞ് ഡി.കെ.ശിവകുമാര്‍-വീഡിയോ
ഇലവുങ്കല്‍ ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Latest News
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
കര്‍ണാടകയില്‍ റോഡ് ഷോയ്ക്കിടെ നോട്ടുകള്‍ വാരിയെറിഞ്ഞ് ഡി.കെ.ശിവകുമാര്‍-വീഡിയോ
ഇലവുങ്കല്‍ ബസപകടം; അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top