Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
Wednesday, March 8, 2023 10:35 PM IST
കടുത്ത വേനലിന്റെ മുന്നറിയിപ്പിനോടൊപ്പം സംസ്ഥാനത്തൊട്ടാകെ വരൾച്ച പിടി മുറുക്കിക്കഴിഞ്ഞു. വേനലിന്റെ ഏറ്റവും വലിയ പ്രതിസന്ധി ജലദൗർലഭ്യമായതിനാൽ അതുറപ്പാക്കിയാൽ പാതി ദുരിതമൊഴിഞ്ഞു. കുടിവെള്ള വിതരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് തനതു ഫണ്ട് ഉപയോഗിക്കാമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് സമയോചിതമാണ്. പക്ഷേ, ഇതിനുള്ള ഫണ്ട് കുടിവെള്ളത്തിനായിത്തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പാക്കുകയും ടാങ്കർ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നതു മാത്രമല്ല, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്വമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിച്ചറിയുകയും വേണം.
മാർച്ച് 31 വരെ പഞ്ചായത്തുകൾക്കു കുടിവെള്ള വിതരണത്തിനായി ആറു ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചെലവഴിക്കാനാണ് അനുമതി. ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെ ഇത് യഥാക്രമം 12 ലക്ഷം, 17 ലക്ഷം, 22 ലക്ഷം എന്നിങ്ങനെയായിരിക്കും. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം ഒരുപോലെയല്ലെങ്കിലും നിലവിൽ തുകയനുവദിച്ചിരിക്കുന്നത് തുല്യമായിട്ടാണ്. ആവശ്യാനുസരണമുള്ള ഇടപെടൽ സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 ശതമാനം സബ്സിഡിയോടുകൂടി ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ വീടുകളിലും പൈപ്പുവഴി വെള്ളമത്തിക്കുന്നതിനുള്ള ജൽജീവൻ മിഷൻ എല്ലാ ജില്ലകളിലും പ്രവർത്തനമാരംഭിച്ചെങ്കിലും പൂർത്തിയാക്കാനായിട്ടില്ല. ചിലയിടങ്ങളിൽ പൈപ്പ് സ്ഥാപിച്ചെങ്കിലും വെള്ളമെത്തിക്കാനാവാത്തതും ആവശ്യത്തിനു വെള്ളമില്ലാത്തതുമൊക്കെ ന്യൂനതകളായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള വലിയ ചുവടുവയ്പായി ഇതു മാറിയിട്ടുണ്ട്. 45 ശതമാനം കേന്ദ്രവും, 30 ശതമാനം സംസ്ഥാനവും, 15 ശതമാനം ഗ്രാമപഞ്ചായത്തും വിഹിതമെടുത്ത് ആകെ 90 ശതമാനം ഗവൺമെന്റ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവർഷംകൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
ജൽജീവൻ മിഷനിലൂടെ പലയിടങ്ങളിലും ജലക്ഷാമത്തിനു പരിഹാരമായിട്ടുള്ളതിനാൽ മറ്റിടങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമവും അഴിമതിരഹിതവുമായ ഇടപെടലുണ്ടായാൽ ഈ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, സമയോചിതമായി നടത്തേണ്ട കാര്യങ്ങളിൽ അമാന്തമുണ്ടാകരുത്. കാരണം, പൈപ്പ് വഴിയുള്ള ജലവിതരണം തടസപ്പെട്ടാൽ അവിടെ ഉൾപ്പെടെ എല്ലായിടത്തും ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാനാവില്ല. അതുകൊണ്ട് പൈപ്പ് വഴിയുള്ള ജലവിതരണം മുടങ്ങാനുള്ള സാധ്യതകൾ മുൻകൂട്ടിക്കണ്ട് നടപടിയെടുക്കണം.
ജലശുദ്ധീകരണശാലകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. മോട്ടോർ, പൈപ്പ് ലൈനുകൾ, ശുദ്ധീകരണ സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളും യഥാസമയം നടത്തേണ്ടതാണ്. പലയിടത്തും പൊട്ടിയ പൈപ്പുകൾ യഥാസമയം നന്നാക്കാത്തതിനാൽ ദിവസങ്ങളോളം കുടിവെള്ളം പാഴാകുന്നത് അപൂർവമല്ല. പന്പുകൾ കേടായാൽ എല്ലായിടത്തും വെള്ളം മുടങ്ങുമെന്നതിനാൽ പകരം പന്പുകൾ ഉറപ്പാക്കണം. കുടിവെള്ളക്ഷാമം ഉണ്ടായാൽ നേരിടാൻ മാർഗനിർദേശങ്ങൾ നൽകുകയും നിരീക്ഷണസംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. വരൾച്ചാസാധ്യതാ പ്രദേശങ്ങളെക്കുറിച്ചു പഠനം നടത്താൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
വിതരണശൃംഖല എത്താത്തിടത്ത് ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും കരുതൽ പന്പുകൾ ഉറപ്പാക്കുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ, കൊച്ചിയിൽ ഒരു മാസത്തിലേറെയായി നീണ്ടുനിന്ന കുടിവെള്ള ക്ഷാമത്തിന്റെ വാർത്ത കേരളം വായിച്ചിരുന്നു. അവിടെ പാഴൂർ പമ്പിംഗ് സ്റ്റേഷനിലെ മൂന്നു പന്പുകളിൽ രണ്ടെണ്ണം കേടായതായിരുന്നു പ്രധാന തടസം. ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന പ്രസംഗങ്ങളൊന്നും പ്രവൃത്തിയിലെത്തിയില്ല. ചെല്ലാനം മുതൽ ഫോർട്ട് കൊച്ചിവരെ ഒരു ഡസനിലധികം ജലസംഭരണികൾ ഉണ്ടെങ്കിലും പലതും ഉപയോഗശൂന്യമായിരുന്നു. മട്ടാഞ്ചേരിയിൽ ഒരു കോടിയിലധികം മുടക്കി പണിതതും നോക്കുകുത്തിയായി. കൊച്ചിയിലെ കെടുകാര്യസ്ഥത, സംസ്ഥാനത്ത് എവിടെയും ആവർത്തിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് എടുത്തുകഴിഞ്ഞെന്നു പറയുന്ന മുൻകരുതലൊക്കെ നേരിട്ടുകണ്ട് ഉറപ്പാക്കേണ്ടതാണ്.
സർക്കാർ അടിയന്തരമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വിതരണം ചെയ്യുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പാക്കുകയാണ്. കടുത്ത വേനലെന്നത് പകർച്ചവ്യാധികളുടെയും കാലമാണ്. ജലജന്യ രോഗങ്ങൾ പകരാനുള്ള വിദൂരസാധ്യത പോലുമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നേരിൽക്കണ്ട് ബോധ്യപ്പെടണം. സംസ്ഥാനത്ത് ആറിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. ഉത്തരവിറക്കിയാൽ തീരുന്നതല്ല കുടിവെള്ള ക്ഷാമം. ആത്മാർഥതയും സുതാര്യതയുമുണ്ടെങ്കിൽ തീരുന്നതുമാണ്.
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top