Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
Tuesday, March 21, 2023 10:52 PM IST
സുവർണ ക്ഷേത്രത്തിലെ പട്ടാള നടപടിയും അംഗരക്ഷകരാൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും തുടർന്നു സിക്കുകാർക്കെതിരേ നടന്ന കിരാതമായ ആക്രമണങ്ങളുമൊക്കെ എൺപതുകളിൽ കരുത്താർജിച്ച ഖാലിസ്ഥാൻ വിഘനടനവാദത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത്രയ്ക്കങ്ങു വളരാൻ പുതിയ സംഘടനയെയും നേതാവിനെയും അനുവദിക്കരുത്. അല്ലെങ്കിൽ അതിലും വലിയ വില കൊടുക്കേണ്ടിവരും.
മാളത്തിൽനിന്നു പുറത്തിറങ്ങുന്ന ഖാലിസ്ഥാൻ തീവ്രവാദത്തിന്റെ തല തകർക്കാനുള്ള കേന്ദ്ര-പഞ്ചാബ് സർക്കാരുകളുടെ നീക്കം രാജ്യത്തിന് ആശ്വാസകരമാണ്. ഭീകരവാദത്തിന്റെ മൊത്തവ്യാപാരിയായ പാക്കിസ്ഥാന്റെ അടുക്കളയിൽ വേവിച്ചെടുക്കുന്ന വിഘടനവാദം ഇന്ത്യയിൽ വിളന്പാനുള്ള പദ്ധതി വിജയിപ്പിക്കരുത്. ഒരു പ്രധാനമന്ത്രി നഷ്ടം ഉൾപ്പെടെ ഖാലിസ്ഥാൻ വാദത്തിന്റെ പേരിൽ ഏറെ മുറിവേറ്റ രാജ്യമാണ് ഇന്ത്യ. കെ.പി.എസ്. ഗിൽ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ അത് അടിച്ചമർത്തിയെങ്കിലും കാർക്കശ്യത്തിന്റെ ലാത്തിയടിയിൽ നിരപരാധികൾക്കും പരിക്കേറ്റു. തീവ്രവാദികളും പോലീസും പട്ടാളവുമൊക്കെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി ആരോപണങ്ങളുമുണ്ടായി. അത്തരമൊരു സാഹചര്യത്തിലൂടെ ഇന്ത്യക്ക് ഇനിയും കടന്നുപോകാനാവില്ല. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളിക്കുന്ന തീവ്രവാദികൾക്ക് അർഹിക്കുന്ന മറുപടി വൈകരുത്.
‘വാരിസ് പഞ്ചാബ് ദേ’എന്നതാണ് അമൃത് പാൽ സിംഗ് എന്നയാളുടെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടനയുടെ പേര്. പഞ്ചാബിന്റെ അവകാശികൾ എന്നാണ് സംഘടനയുടെ പേരിന്റെ അർഥമെങ്കിലും ഉദ്ദേശം ‘ഖൽസാ രാജ്’അഥവാ സിക്ക് സാമ്രാജ്യമാണ്. കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ എന്നെഴുതിയ പതാകയുമായി ഇവർ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെത്തി ഇന്ത്യൻ ദേശീയപതാക താഴ്ത്താൻ ശ്രമിച്ചതോടെ കളി കാര്യമായി. അമൃത്പാൽ സിംഗ് അറസ്റ്റിലായെന്ന വാർത്തയ്ക്കു പിന്നാലെയായിരുന്നു പ്രതിഷേധം. ഇന്ത്യ ആശങ്ക അറിയിച്ചതോടെ ബ്രിട്ടൻ കർശന നടപടിയെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, തൊട്ടുപിന്നാലെ, അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും തീവ്രവാദികൾ ആക്രമണം നടത്തി. ഓസ്ട്രേലിയൻ പാർലമെന്റിനു മുന്നിലും അമൃത്പാൽ സിംഗിനു പിന്തുണയുമായി ഖാലിസ്ഥാൻ വാദികൾ പ്രകടനം നടത്തി.
കഴിഞ്ഞ മാസം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ അമൃത്സറിനടുത്തുള്ള അജിനാലയിൽ തോക്കും കൃപാണുമുൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ അമൃത് പാൽ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. തുടർന്ന് നിരപരാധികളെന്നു പറഞ്ഞ് പോലീസ് പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തതു.
ഇത് സംഘടന വലിയ നേട്ടമായി കരുതിയെങ്കിലും പിന്നാലെ പോലീസ് കർശന നടപടിയെടുത്തു. അമൃത് പാൽ സിംഗിന്റെ പിതാവുൾപ്പെടെ നിരവധിപ്പേർ അകത്തായി. വൻ ആയുധശേഖരവും പിടിച്ചെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയിലുമായിട്ടുണ്ട്. അമൃത്പാലിനു പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഉണ്ടെന്നതിന്റെ തെളിവു ലഭിച്ചെന്നാണ് പഞ്ചാബ് പോലീസ് ഐജി പറഞ്ഞത്. പാക്കിസ്ഥാൻ തീവ്രവാദികളും ലഹരിമരുന്നു മാഫിയയുമായി അയാൾക്കുള്ള ബന്ധത്തെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേസ് എൻഐഎ ഏറ്റെടുത്തേക്കും. പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തെന്നും ഷാഹ്കോട്ട് സ്റ്റേഷനിലുണ്ടെന്നുമാണ് സംഘടനയുടെ നിയമോപദേശകൻ ഇമാൻ സിംഗ് ഖാര പറയുന്നത്.
കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ്, 2021 സെപ്റ്റംബർ 30നാണ് ‘വാരിസ് ദേ പഞ്ചാബ്’ പൊട്ടിമുളച്ചത്. വക്കീലും നടനും പൊതുപ്രവർത്തകനുമായിരുന്ന സന്ദീപ് സിദ്ധു എന്ന ദീപ് സിദ്ധുവായിരുന്നു സ്ഥാപകൻ. കർഷക ബില്ലിനെതിരേ ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിനിടെ 2021ലെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയെന്ന കേസോടെയാണ് സിദ്ധു വാർത്തകളിൽ നിറഞ്ഞത്. 2022 ഫെബ്രുവരി 15ന് ഹരിയാനയിൽനിന്നു പഞ്ചാബിലേക്കു പോകുംവഴി നിർത്തിയിട്ട ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ സിദ്ധു മരിച്ചു. ദുബായിലായിരുന്ന അമൃത് പാൽ സിംഗ് സെപ്റ്റംബറിൽ നാട്ടിലെത്തി വാരിസ് പഞ്ചാബ് ദേയുടെ തലവനായി. എന്നാൽ ഇത്തരമൊരാളെ തങ്ങൾക്കറിയില്ലെന്നും യഥാർഥ സംഘടനയുടെ നേതാവ് ഹർനേക് സിംഗ് ഉപ്പലാണെന്നും സിദ്ധുവിന്റെ സഹോദരൻ ഉൾപ്പെടെ പ്രഖ്യാപിച്ചു. പക്ഷേ, ഖാലിസ്ഥാൻ തീവ്രവാദിയായിരുന്ന ജർണയിൽ സിംഗ് ഭിന്ദ്രൻവാലെയുടെ വേഷഭൂഷാദികൾ ധരിച്ചെത്തിയ അമൃത് പാലിനെ തീവ്ര ഖാലിസ്ഥാൻ വാദികൾ പിന്തുണച്ചു.
രണ്ടാം ഭിന്ദ്രൻവാല എന്നു സ്വയം വിശേഷിപ്പിക്കുന്ന അമൃത്പാൽ സിംഗ് യുവാക്കളോട് ചാവേറുകളാകാൻവരെ നിർദേശിച്ചെന്നാണ് റിപ്പോർട്ടുകൾ. എൺപതുകളിൽ പഞ്ചാബിൽ വളർന്നുപന്തലിച്ച ഖാലിസ്ഥാൻ തീവ്രവാദത്തെ, അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അടിച്ചമർത്താൻ പഞ്ചാബ് ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ ഉരുക്കുമുഷ്ടി പ്രയോഗിച്ചത്. 1995ൽ അദ്ദേഹം വിരമിക്കുന്പോൾ ഖാലിസ്ഥാൻ വിഘടനവാദമെന്ന വിഷവൃക്ഷം വീഴ്ത്തിയിരുന്നു. പക്ഷേ, വേരുകൾ രണ്ടു പതിറ്റാണ്ടിനുശേഷം പൊട്ടിമുളയ്ക്കുകയാണ്. ആ വേരുകളിൽ വെള്ളമൊഴിച്ച തോട്ടക്കാരൻ പാക്കിസ്ഥാനാണെന്നു വേണം കരുതാൽ. വിദേശഫണ്ടും ധാരാളമെത്തി.
സുവർണക്ഷേത്രത്തിലെ പട്ടാള നടപടിക്കു ശേഷം അംഗരക്ഷകരാൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും തുടർന്നു സിക്കുകാർക്കെതിരേ നടന്ന കിരാതമായ ആക്രമണങ്ങളുമൊക്കെ എൺപതുകളിൽ കരുത്താർജിച്ച ഖാലിസ്ഥാൻ വിഘടനവാദത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത്രയ്ക്കങ്ങു വളരാൻ പുതിയ സംഘടനയെയും നേതാവിനെയും അനുവദിക്കരുത്. അല്ലെങ്കിൽ അതിലും വലിയ വില കൊടുക്കേണ്ടിവരും.
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top