Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വേദനയായും മുന്നറിയിപ്പായും ബാലസോർ
Sunday, June 4, 2023 12:20 AM IST
ആവർത്തിച്ചുണ്ടാകുന്ന ട്രെയിൻ അപകടങ്ങളും ആക്രമണങ്ങളും തീവയ്പുമൊക്കെ യാത്രക്കാരിലുണ്ടാക്കിയിരിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. കാരണങ്ങൾ പലതാകാം, ന്യായീകരണങ്ങളുമുണ്ടാകാം. പക്ഷേ, നഷ്ടം നിരപരാധികളായ യാത്രക്കാർക്കാണ്.
അതിദാരുണമായ ട്രെയിനപകടത്തിൽ ഒഡീഷയിലെ ബാലസോറിൽ ചിതറിത്തെറിച്ച കബന്ധങ്ങളും ചോരയും രാജ്യത്തെ നടുക്കുകയും വിഷാദത്തിലാഴ്ത്തുകയും ചെയ്തിരിക്കുന്നു. അവിടെ മരിച്ച മുന്നൂറോളം യാത്രക്കാരുടെ കുടുംബങ്ങളെ മനസുകൊണ്ട് ആലിംഗനം ചെയ്യുകയാണ് നാമെല്ലാവരും. പരിക്കേറ്റ ആയിരത്തിനടുത്ത് യാത്രക്കാർ എത്രയും വേഗം സുഖമാകട്ടെ എന്ന പ്രാർഥനയിലാണ് രാജ്യം. ഇത്ര വലിയ അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തേണ്ടതാണ്.
പാളിച്ചകൾ തിരുത്തുകയും കാരണക്കാർ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിനു മുന്‍പു ചെയ്യേണ്ടത് മനുഷ്യരുടെ കണ്ണീരൊപ്പുകയാണ്. മരണസംഖ്യ 288 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിച്ചേക്കുമെന്ന ആശങ്കയുണ്ട്. സഹജീവികൾക്ക് ആപത്തുണ്ടായപ്പോൾ കുതിച്ചെത്തുകയും രാത്രി മുഴുവൻ രക്ഷാപ്രവർത്തനത്തിലേർപ്പെടുകയും ചെയ്ത സാഹോദര്യത്തിന്റെ വക്താക്കളെ നമിക്കുന്നു. അപകടസ്ഥലത്തും ആശുപത്രിയിലും പ്രധാനമന്ത്രിയെത്തിയത് ദുരന്തത്തിൽ തകർന്ന മനുഷ്യർക്ക് തീർച്ചയായും കരുത്തായിട്ടുണ്ട്. ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രിയെത്തുന്നത്, തങ്ങൾക്കൊപ്പം രാജ്യമുണ്ടെന്ന ആത്മവിശ്വാസമാണ് രാജ്യത്തെവിടെയുമുള്ള വ്രണിതഹൃദയർക്കു പകരുന്നത്. ബാലസോറിൽ അതുണ്ടായി.
കോൽക്കത്തയിൽനിന്നു ചെന്നൈയിലേക്കു വരികയായിരുന്ന എക്സ്പ്രസ് രാത്രി 7.20ന് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. തുടർന്ന് പാളം തെറ്റിയ ബോഗികളിലേക്ക് ബംഗളൂരുവിൽനിന്നു കോൽക്കത്തയിലെ ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പുർ-ഹൗറ ട്രെയിൻ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ അതിന്റെ നാല് ബോഗികളും പാളംതെറ്റി. പോലീസും അഗ്നിശമന സേനയും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ രാത്രിയിൽ തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റവരെ അതിവേഗം ആശുപത്രികളിലേക്കു മാറ്റാനായി. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപവീതം ആശ്വാസ ധനം പ്രഖ്യാപിച്ചു. യാത്രക്കാരിലേറെയും ബംഗാളിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവരാണെന്നു കരുതുന്നതിനാൽ പശ്ചിമബംഗാളും തമിഴ്നാടും തങ്ങളുടെ ഉദ്യോഗസ്ഥരെ അപകടസ്ഥലത്തേക്ക് അയച്ചിരുന്നു. കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. വേദനാജനകമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി പരിക്കേറ്റവർക്ക് എല്ലാ സഹായവും നൽകുമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
ഇത്ര വലിയ ദുരന്തത്തിൽ സുരക്ഷാ പിഴവുകൾ ചർച്ച ചെയ്യപ്പെടുന്നതു സ്വാഭാവികമാണ്. ട്രെയിനപകടങ്ങൾ ഒഴിവാക്കുന്നതിന് തദ്ദേശീയമായി വികസിപ്പിച്ച കവച് സംവിധാനം (ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം) അപകടത്തിൽ പെട്ട ട്രെയിനുകളിൽ ഇല്ലായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ട്രെയിനിലും സ്റ്റേഷനുകളിലും ട്രാക്കിലും സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ സംവിധാനങ്ങളിലൂടെ ലോക്കോ പൈലറ്റിനു മുന്നറിയിപ്പു നൽകി അപകടം ഒഴിവാക്കാൻ അവസരം നൽകുന്നതാണ് കവച്. ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ വരുന്നത് അറിയാനും ബ്രേക്ക് സംവിധാനത്തിന് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാനും കഴിയും.
കവചിൽ പിഴവ് വരാനുള്ള സാധ്യത 10,000 വർഷത്തിൽ ഒരിക്കലേ ഉള്ളുവെന്ന് റെയിൽവേ അവകാശപ്പെട്ടിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ട്രെയിനുകളിൽ കവച് ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതു പരാജയപ്പെടാനുള്ള കാരണമെന്ത് എന്നൊക്കെ ആധികാരികമായി പറയേണ്ടത് റെയിൽവേയാണ്. യൂറോപ്യൻ സുരക്ഷാ സംവിധാനത്തേക്കാൾ മികച്ചതാണ് ഇന്ത്യൻ റെയിൽവേയുടെ സുരക്ഷ എന്നാണ് മുന്‍പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നത്. പക്ഷേ, ലഭ്യമായ വിവരങ്ങളനുസരിച്ച് വെറും രണ്ടു ശതമാനം പാതയിലാണ് കവച് സംവിധാനമുള്ളത്. ആയിരക്കണക്കിനു യാത്രക്കാരെ ബാധിക്കുന്ന കാര്യമായതിനാൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും കവച് ഏർപ്പെടുത്തേണ്ടതാണ്.
ആവർത്തിച്ചുണ്ടാകുന്ന ട്രെയിൻ അപകടങ്ങളും ആക്രമണങ്ങളും തീവയ്പുമൊക്കെ യാത്രക്കാരിലുണ്ടാക്കിയിരിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. കാരണങ്ങൾ പലതാകാം, ന്യായീകരണങ്ങളുമുണ്ടാകാം. പക്ഷേ, നഷ്ടം നിരപരാധികളായ യാത്രക്കാർക്കാണ്. ദുരന്തങ്ങൾ അപ്രതീക്ഷിതമാണ്. പക്ഷേ, അതിൽനിന്നു പാഠങ്ങൾ പഠിക്കുമെന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ പ്രതീക്ഷ അസ്ഥാനത്തല്ലെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകേണ്ടത് സർക്കാരാണ്.
രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്, ബന്ധപ്പെട്ടവർ രാജിവയ്ക്കണമോയെന്നത് അവരുടെ ഔചിത്യബോധമാണ്. പക്ഷേ, യാത്രക്കാരെ കുരുതികൊടുക്കുന്ന അപകടങ്ങൾ ആവർത്തിക്കരുത്.
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
ഇന്ത്യയുടെ സൂര്യനമസ്കാരം
തെരഞ്ഞെടുപ്പ് അടുത്തെന്നു ജനത്തിനു മനസിലായി
നന്ദി, ജയസൂര്യ
പ്രിഗോഷിന്റെ മരണമല്ല, പുടിന്റെ ജീവിതമാണ് വിഷയം
പാതാളം വിട്ടുയരാം, മാവേലിയാകാം
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
ലോകം ഡൽഹിയിലേക്ക്
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
ഇന്ത്യയുടെ സൂര്യനമസ്കാരം
തെരഞ്ഞെടുപ്പ് അടുത്തെന്നു ജനത്തിനു മനസിലായി
നന്ദി, ജയസൂര്യ
പ്രിഗോഷിന്റെ മരണമല്ല, പുടിന്റെ ജീവിതമാണ് വിഷയം
പാതാളം വിട്ടുയരാം, മാവേലിയാകാം
Latest News
കെഎസ്ആർടിസി യൂണിറ്റുകൾക്ക് ടാർജറ്റ്; ലക്ഷ്യം പ്രതിദിനം ഒൻപത് കോടി
കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ
അരിക്കൊന്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത് തന്നെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പി.വി എന്നത് പിണറായി വിജയൻ; മറിച്ച് തെളിയിച്ചാൽ രാജിവയ്ക്കും: കുഴൽനാടൻ
Latest News
കെഎസ്ആർടിസി യൂണിറ്റുകൾക്ക് ടാർജറ്റ്; ലക്ഷ്യം പ്രതിദിനം ഒൻപത് കോടി
കാനഡ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ
അരിക്കൊന്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത് തന്നെ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പി.വി എന്നത് പിണറായി വിജയൻ; മറിച്ച് തെളിയിച്ചാൽ രാജിവയ്ക്കും: കുഴൽനാടൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top