അഞ്ചാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം ഫലം പ്രസിദ്ധീകരിച്ചു
2019 മേയിലെ അഞ്ചാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎസ്ഡബ്ല്യു, ബിടിഎസ്, ബിഎഫ്ടി, ബിപിഇ, സിബിസിഎസ്എസ് (മോഡൽ മൂന്ന് 2013 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം.
സീനിയർ സയന്റിസ്റ്റ് കോട്ടയം തലപ്പാടിയിലെ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള അന്തർ സർവകലാശാല കേന്ദ്രത്തിൽ നിലവിലുള്ള മൂന്നു സീനിയർ സയന്റിസ്റ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിനും ഒബിസി വിഭാഗത്തിലെ ഈഴവ, മുസ്ലിം വിഭാഗത്തിനും ഓരോ സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരം www.iucbr.ac.in എന്ന വെബ്സൈറ്റിൽ.
റിസർച്ച് ഫെലോ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രോജക്ടിലേക്കു ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവുണ്ട്. മൂന്നു വർഷം കാലാവധി. യോഗ്യരായവർ വിശദമായ ബയോഡാറ്റ maheshmo
[email protected] എന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് രണ്ടിനകം അയയ്ക്കണം.