മൂന്നാം സെമസ്റ്റർ യുജി പരീക്ഷകൾ ഒക്ടോബർ 14നും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ 15നും തുടങ്ങും
മൂന്നാം സെമസ്റ്റർ യുജി പരീക്ഷകൾ ഒക്ടോബർ 14നും അഞ്ചാം സെമസ്റ്റർ യുജി പരീക്ഷകൾ 15നും മൂന്നാം സെമസ്റ്റർ പിജി പരീക്ഷകൾ നവംബർ 18നും ഒന്നാം സെമസ്റ്റർ യുജി പരീക്ഷകളും ഒന്നാം സെമസ്റ്റർ പിജി പരീക്ഷകളും 23നും നടക്കും.
കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് നവംബർ നാലു മുതൽ 16 വരെ നടക്കും.
അപേക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2017 അഡ്മിഷൻ റെഗുലർ), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾക്ക് 26 മുതൽ 30 വരെയും 500 രൂപ പിഴയോടെ ഒക്ടോബർ ഒന്നുമുതൽ മൂന്നുവരെയും 1,000 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ നാലുവരെയും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം, ഫീസ് തുടങ്ങി വിശദവിവരം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎംഎച്ച് (സിഎസ്എസ് 2018 അഡ്മിഷൻ റെഗുലർ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 23 വരെയും 500 രൂപ പിഴയോടെ 24 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ കോളജ് മുഖേന ഇപേയ്മെന്റ് നടത്തണം.
മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം (സിഎസ്എസ്) 2012 അഡ്മിഷൻ മേഴ്സി ചാൻസുകാർ 7,000 രൂപയും 2013 അഡ്മിഷൻകാർ 5,000 രൂപയും പരീക്ഷഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ സ്പെഷൽ ഫീസടയ്ക്കണം.
മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം 2017 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർഥികളുടെ ഫീസും അപേക്ഷയും ബന്ധപ്പെട്ട കോളജിൽ സ്വീകരിക്കണമെന്നും ഓണ്‍ലൈൻ പോർട്ടൽ മുഖേന ഫീസും അപേക്ഷയും സർവകലാശാലയിൽ സമർപ്പിക്കണമെന്നും പരീക്ഷ കണ്ട്രോളർ അറിയിച്ചു.
വൈവാവോസി
നാലാം സെമസ്റ്റർ എംഎഡ് ദ്വിവത്സരം (2017 അഡ്മിഷൻ റെഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ വൈവാവോസി 23 മുതൽ 26 വരെ എംജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തീസിസിന്റെ രണ്ടുപകർപ്പുമായി ഹാജരാകണം. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 മേയിലെ നാലാം സെമസ്റ്റർ എംഎ ആനിമേഷൻ, സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംടിടിഎം (2017 അഡ്മിഷൻ റെഗുലർ), എംടിടിഎം, എംടിഎ (2017ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്ററി), പ്ലാന്റ് ബയോടെക്നോളജി (റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.