എംഎച്ച്ആർഎം പരീക്ഷ തീയതി
Friday, September 25, 2020 10:45 PM IST
നാലാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അഡ്മിഷൻ റെഗുലർ, 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ 21 മുതൽ ആരംഭിക്കും. ഒക്ടോബർ ഒന്നു വരെയും 525 രൂപ പിഴയോടെ ഒക്ടോബർ അഞ്ചു വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ ആറു വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസ് അടയ്ക്കണം. റഗുലർ വിദ്യാർഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി 135 രൂപ അടയ്ക്കണം.