രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ(2023 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) രണ്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് പരീക്ഷയ്ക്ക് 14 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി പതിനാറു വരെയും സൂപ്പര്‍ ഫൈനോടു കൂടി 18 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ ത്രിവല്‍സര യൂണിറ്ററി എല്‍.എല്‍.ബി (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, എല്‍.എല്‍.ബി ത്രിവല്‍സര 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്അഫിലിയേറ്റഡ് കോളേജുകള്‍)പരീക്ഷകള്‍ക്ക് ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 14 വരെയും സൂപ്പര്‍ ഫൈനോടുകൂടി 16 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎച്ച്എം, എംഎംഎച്ച്, എംറ്റിഎ, ആന്‍റ് എംറ്റിറ്റിഎം (സിഎസ്എസ് 2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി 30 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷ മാറ്റി

22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി(2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷ നവംബര്‍ അഞ്ചിലേക്ക് മാറ്റി. ടൈം ടേബിള്‍ വെബ്സൈറ്റില്‍.