മൂന്നും നാലും സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (2014 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 14 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ എംജിയു യുജിപി (ഓണേഴ്‌സ്) പരീക്ഷകള്‍ക്ക് നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ആറു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി, എംഎ പ്രോഗ്രാമുകള്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ ഇംപ്രൂവ്‌മെന്റ്, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഏഴു വരെയും സൂപ്പര്‍ ഫൈനോടെ എട്ടു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

വാര്‍ഷിക സ്‌കീം അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് മോഡല്‍1 ബിഎ പാര്‍ട്ട്3 മെയിന്‍ (തമിഴ് ആന്റ് മ്യൂസിക് 2008 അഡ്മിഷന്‍) പരീക്ഷ 13 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

എട്ടാം സെമസ്റ്റര്‍ എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് (പൂതിയ സ്‌കിം2022 അഡ്മിഷന്‍ റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 14 മുതല്‍ ത്യക്കാക്കര, ഭാരത മാതാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.