കായംകുളം എംഎസ്എം കോളജിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കായംകുളം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ എംഎസ്എം കോളജില്‍ ആറുമുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സമീപ കോളജുകളിലേക്കു മാറ്റുന്നു. കായംകുളം എംഎസ്എം കോളജില്‍ പരീക്ഷാകേന്ദ്രമുള്ള നാലാം സെമെസ്റ്റെര് ബിരുദം, ബിരുദാനന്തരബിരുദം, അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍ബി വിദ്യാര്‍ഥികള്‍ കോളജിലെ ഓപ്ഷന് ഫോമില്‍ കൊടുത്ത സെന്ററുകളിലെത്തി പരീക്ഷ എഴുതണം. കോളജില്‍ നിന്നുള്ള അറിയിപ്പു പ്രകാരം ഓപ്ഷന് കൊടുത്തിട്ടില്ലാത്തവര് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
എംഎസ്എം കോളജ് കായംകുളം 9846845332, വിദ്യാധിരാജാ കോളജ് 9605061207, ടികെഎംഎം കോളജ്, നങ്ങ്യാര്‍കുളങ്ങര 9447348441, ബിഷപ്പ്മൂര് കോളജ്, മാവേലിക്കര 93494 65052, ബുദ്ധാ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, മുതുകുളം 7356514017, സര്‍വകലാശാല 9446567805, 9447111058.
കോവിഡ്: കേരള സര്‍വകലാശാലയില്‍ നിയന്ത്രണങ്ങള്‍
കോവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായി പാളയത്തെ സര്‍വകലാശാലാ ഓഫീസ് കാമ്പസിലും കാര്യവട്ടം കാമ്പസിലും പൊതുജനങ്ങള്‍ക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. പാളയത്തെ സര്‍വകലാശാലാ ലൈബ്രറിക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും രജിസ്ട്രാര്‍ അറിയിച്ചു.