എംഎസ്സി കംപ്യൂട്ടർ സയൻസ്, ബിടെക്, ടൈംടേബിൾ
Wednesday, September 16, 2020 11:50 PM IST
തിരുവനന്തപുരം: കേരള സർവകലാശാല ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ ആന്‍ഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) വിദൂരവിദ്യാഭ്യാസം പരീക്ഷകളുടെ പ്രാക്ടിക്കൽ, മിനി പ്രോജക്ട് പരീക്ഷകൾ പാളയത്തുളള പഴയ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് 23 മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിൽ 14 മുതൽ നടക്കേണ്ടിയിരുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷകൾ (2013 സ്കീം 2016 അഡ്മിഷൻ വിദ്യാർഥികൾ) 23 മുതൽ പുനഃരാരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.