പ്രാക്ടിക്കൽ/വൈവ
Friday, July 23, 2021 9:28 PM IST
ആറാം സെമസ്റ്റർ (2008 സ്കീം) സെപ്റ്റംബർ 2020 ബി.ടെക്. ഡിഗ്രി പരീക്ഷയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 08607 മൈക്രോ കണ്ട്രോളർ ലാബ് വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ 26 ന് തിരുവനന്തപുരം ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജിയിൽ നടത്തും.
നാലാം സെമസ്റ്റർ എംഎഡ്. (2019 – 2021 അഡ്മിഷൻ) വാചാ പരീക്ഷ 2021 ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും.
പരീക്ഷാത്തീയതി
രണ്ടാം വർഷ (ത്രിവത്സരം) എൽഎൽബി (ഓൾഡ് സ്കീം മേഴ്സി ചാൻസ്) (1998 അഡ്മിഷന് മുന്‍പുള്ളത്) മാർച്ച് 2021 മാറ്റിവച്ച പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംഎസ്സി മേഴ്സി ചാൻസ് പരീക്ഷ (ഒക്ടോബർ 2020) അതാത് ഓഗസ്റ്റ് രണ്ടു മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും.
എംഎസ്സി. ബയോടെക്നോളജി മൂന്നാം സെമസ്റ്റർ (ഒക്ടോബർ 2020) പ്രാക്ടിക്കൽ പരീക്ഷ 29 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എംഎ മ്യൂസിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 27, ഓഗസ്റ്റ് രണ്ട് തീയതികളിൽ ആരംഭിക്കും. വൈവ വോസി ഓഗസ്റ്റ് ആറിനു നടത്തും.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ, ജ്യോതിഷ), എംഎ പൊളിറ്റിക്കൽ സയൻസ്, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, എംഎസ്സി ബയോകെമിസ്ട്രി, സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എസ്എസ്ഡബ്ല്യു.എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഒമ്പത്.
പരീക്ഷാഫീസ്
സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഡെസ് പരീക്ഷക്ക് 30 വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് നാലു വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് ആറു വരെയും അപേക്ഷിക്കാം.