പരീക്ഷാ ഫലം
Wednesday, September 15, 2021 11:52 PM IST
2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 27. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നും രണ്ടും വർഷ പഞ്ചവത്സര എൽഎൽബി (മേഴ്സി ചാൻസ് 1998 സ്കീം 2001 അഡ്മിഷൻ) പരീക്ഷകൾ 20, ഒക്ടോബർ 11 തീയതികളിൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ എംസിഎ (2015 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 15, 16, 17 തീയതികളിൽ. ടൈംടേബിൾ വെബ്സൈറ്റിൽ. 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ്ബിസിഎ ഡിഗ്രി കോഴ്സിന്റെ പ്രായോഗിക പരീക്ഷകൾ 20 മുതൽ അതത് കോളജുകളിൽ. വിശദവിവരം വെബ്സൈറ്റിൽ.