ചന്ദ്രനിൽ ഇറങ്ങിയതിന്റെ 50ാം വാർഷികം പ്രമാണിച്ച് സ്കൂൾ വിദ്യാർഥികൾക്കായി കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിന്റ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ സ്പേസ് ക്യാന്പ് സംഘടിപ്പിക്കുന്നു.
20, 21 തിയതികളിൽ ആര്യഭട്ട ഹാളിലാണ് ക്യാന്പ്. ഐഎസ്ആർഒ, വിഎസ്എസ് സി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും സർവകലാശാലാ അധ്യാപകരും ക്ലാസുകൾ നയിക്കും. വിവിധ ജില്ലകളിൽ നിന്നായി 100 വിദ്യാർഥികൾ ക്യാന്പിൽ പങ്കെടുക്കും.
സ്പോർട്സ് ഫിക്സ്ചർ മീറ്റിംഗ്
അഫിലിയേറ്റഡ് കോളജുകളുടെ 201920 അധ്യയന വർഷത്തെ കായിക മത്സരങ്ങൾ നിശ്ചയിക്കാനുള്ള ഫിക്സ്ചർ മീറ്റിംഗ് 19ന് രാവിലെ പത്തിന് ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. അഫിലിയേറ്റഡ് കോളജുകളിലെ കായിക അധ്യാപകരോ, പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയ അധ്യാപകരോ പങ്കെടുക്കണം.
പങ്കെടുക്കാത്ത കോളജുകൾക്ക് അന്തർ കലാലയ മത്സരങ്ങൾ നടത്താനോ പങ്കെടുക്കാനോ സാധിക്കുകയില്ല. 201819 വർഷത്തെ സ്പോർട്സ് അഫിലിയേഷൻ ഫീ അടക്കാത്ത കോളജുകൾ ഫിക്സ്ചർ മീറ്റിംഗിന് മുന്‍പായി അടച്ച് ഡിസിബി പത്രിക പഠനവകുപ്പിലേക്ക് അയക്കണം.
ദേശീയ വിദ്യാഭ്യാസ നയം: 25ന് സെമിനാർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 25ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിലാണ് പരിപാടി. സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് ആയതിന്റെ സംഗ്രഹം 20നകം
[email protected] എന്ന ഇമെയിലിൽ അയക്കണം. വിവരങ്ങൾക്ക്: 8592813331, 8592814441.
എക്സാമിനേഴ്സ് മീറ്റിംഗ് നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ കെമിസ്ട്രി അധ്യാപകർ 19ന് 10.30ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ഹാജരാകണം.
വിവിധ തസ്തികകളിൽ കരാർ നിയമനം എൻഎസ്എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്രെയിനിംഗ് കോഓർഡിനേറ്റർ, കംപ്യൂട്ടർ അസിസ്റ്റന്റ്, സ്വീപ്പർ കം പ്യൂണ്‍ തസ്തികകളിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 25. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ അസിസ്റ്റന്റ് പ്രഫസർ അഭിമുഖം ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കുള്ള അഭിമുഖത്തിന്റെ പുതുക്കിയ തിയതികൾ: കടമത്ത് (ഇംഗ്ളീഷ്) 20, 21, ആന്ത്രോത്ത്, കടമത്ത് (അറബിക്) 25, കടമത്ത് (ഇക്കണോമിക്സ്) 26, കടമത്ത് (മാത്തമാറ്റിക്സ്) ജൂലൈ 29, കടമത്ത് (ഹിന്ദി) 30, ആന്ത്രോത്ത് (ബയോകെമിസ്ട്രി) ഓഗസ്റ്റ് അഞ്ച്. മറ്റ് വിഷയങ്ങളിലേക്കുള്ള അഭിമുഖ തിയതി പിന്നീട് അറിയിക്കും.
ഫിസിക്കൽ കെമിസ്ട്രി പേപ്പർ സെപ്ഷ്യൽ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും കഴിഞ്ഞ (2009 മുതൽ 2011 വരെ പ്രവേശനം) രണ്ടാം സെമസ്റ്റർ ബിഎസ് സി (സിസിഎസ്എസ്) പേപ്പർ സിഎച്ച്2.സി.03ഫിസിക്കൽ കെമിസ്ട്രി സെപ്ഷ്യൽ സപ്ലിമെന്ററി പരീക്ഷ 18ന് 1.30ന് പരീക്ഷാഭവനിൽ നടക്കും.
പരീക്ഷാഫലം 2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.