വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് 2019ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ 3, 4 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് ഇതു വരെ അടക്കാത്തവര്‍ക്ക് 100 രൂപ ഫൈനോടു കൂടി ഒറ്റഗഡുവായി 31 വരെ ഓണ്‍ലൈനായി അടക്കാം. ഓണ്‍ലൈന്‍ ലിങ്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407356

എംപിഎഡ് സ്‌പോട്ട് അഡ്മിഷന്‍

202021 അദ്ധ്യയന വര്‍ഷത്തില്‍ എംപിഎഡ്. കോഴ്‌സിന് ഒഴിവു വന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ കോഓര്‍ഡിനേറ്റര്‍, സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കട്ട് സര്‍വകലാശാല എന്ന വിലാസത്തില്‍ 25ന് മുമ്പായി അപേക്ഷിക്കണം.

പരീക്ഷ

2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എംഎസ് സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ 9ന് ആരംഭിക്കും.