പുനർമൂല്യനിർണയഫലം
Wednesday, April 21, 2021 10:04 PM IST
വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബികോം/ബികോം അഡീഷണൽ സ്പെഷലൈസേഷൻ/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
എംഎസ് സി ഫുഡ്സയൻസ് ആൻഡ് ടെക്നോളജി ഒന്നാം സെമസ്റ്റർ (സിയുസിഎസ്എസ്) ഡിസംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി മാത്സ് (സിബിസിഎസ്എസ്) നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് മൂന്നു വരെ അപേക്ഷിക്കാം.
ഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം/ബിബിഎ/ബിഎസ് സി മാത്സ് എന്നീ കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (2019 പ്രവേശനം, രണ്ടാം വർഷം) ട്യൂഷൻഫീസ് നൂറു രൂപ പിഴയോടെയും അഞ്ചും ആറും സെമസ്റ്റർ (2018 പ്രവേശനം , മൂന്നാം വർഷം ) 500 രൂപ പിഴയോടെയും 30ന് മുന്‍പായി ഓണ്‍ലൈനായി അടക്കേണ്ടതാണ്.
ബിപിഎഡ് രജിസ്ട്രേഷൻ തിയതി നീട്ടി.
ഒന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സര കോഴ്സ് ) റഗുലർ/സപ്ലിമെന്ററി നവംബർ 2020 പരീക്ഷ (2018 പ്രവേശനം) യുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ തിയതി നീട്ടി. . പിഴകൂടാതെ മേയ് മൂന്ന് വരെയും , 170 രൂപ പിഴയോട് കൂടി മേയ് ആറ് വരെയും ഫീസ് അടക്കാവുന്നതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാന തിയതി മേയ് ഏഴ്. അപേക്ഷ, എപിസി,ചലാൻ രസീപ്റ്റ് എന്നിവ പരീക്ഷാഭവനിൽ എത്തിക്കേണ്ട അവസാന തിയതി മേയ് ഏഴ്. ഇന്റേണൽ മാർക്ക് അപ്ലോ്ഡ് ചെയ്യാനുള്ള ലിങ്ക് അവസാന തിയറി പരീക്ഷയ്ക്കു ശേഷം 15 ദിവസം ലഭ്യമായിരിക്കും.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽമാനേജ്മെന്റ് ലക്കിടിയിലെ നാലാം വർഷ ബിഎച്എം റഗുലർ സപ്ലിമെന്ററി ഏപ്രിൽ 2021 (2015 മുതൽ പ്രവേശനം) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ പിഴകൂടാതെ 30 വരെയും 170 രൂപ പിഴയോടെ മേയ് നാല് വരെയും ഫീസടച്ച് മേയ് ആറുവരെ രജിസ്റ്റർചെയ്യാം. യോഗ്യതാ സർട്ടിഫിക്കറ്റ്, എപിസി ഫീ റസീപ്റ്റ് എന്നിവ മേയ് ആറിനകം പരീക്ഷാഭവനിലെത്തണം. ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം അവസാന തിയറി പരീക്ഷയ്ക്കുശേഷം 15 ദിവസമായിരിക്കും.
നാലാം വർഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2021 പരീക്ഷയ്ക്ക് (2013 പ്രവേശനം ) മേയ് ആറ് വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ഏപ്രിൽ 30 വരെയും 170 രൂപ പിഴയോട് കൂടി മേയ് നാലു വരെയും ഫീസടക്കാം. യോഗ്യതാ സർട്ടിഫിക്കറ്റ്, എപിസി, ഫീ റസീപ്റ്റ് എന്നിവ മേയ് ആറിനകം പരീക്ഷാഭവനിൽ എത്തണം. അവസാന തിയറി പരീക്ഷയ്ക്ക് ശേഷം 15 ദിവസത്തിനകം ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാം.