എല്‍എല്‍ബി വൈവ
Monday, March 20, 2023 9:18 PM IST
എട്ടാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി. നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ മാനേജ്മെന്റ് പ്രൊജക്ടും വൈവയും കുറ്റിപ്പുറം കെഎംസിടി ലോ കോളേജില്‍ 30, 31 തീയതികളില്‍ നടക്കും.
ഹാള്‍ടിക്കറ്റ്
മാര്‍ച്ച് 27ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബികോം, ബികോം അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എംബിഎ ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിടെക്, പാര്‍ട് ടൈം ബിടെക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.