വയനാട് ഐടിഎസ്ആറില്‍ ഏകദിന ശില്പശാല
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി യുനെസ്കോ ചെയര്‍ ഓണ്‍ ഇന്റിജിനസ് കള്‍ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന എകദിന ശില്പശാല 12ന് വയനാട് ഐടിഎസ്ആറില്‍ നടക്കും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ശിൽപശാല ഉദ്ഘാടനം ചെയ്യും. ഗോത്ര വര്‍ഗ പിജി വിദ്യാർഥികള്‍ക്ക് തദ്ദേശീയ സമൂഹങ്ങളെ കുറിച്ചുള്ള, സാമൂഹ്യ ശാസ്ത്ര ഗവേഷണ രീതികളിലും അക്കാദമിക എഴുത്തിലും ശില്പശാലയില് പരിശീലനം നല്‍കും. ഡോ. ഷാരോണ്‍, യാസിര്‍ എം ഷാ എന്നിവര്‍ മുഖ്യ പരിശീലകരാവും. കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിനാന്‍സ് ഓഫീസര്‍ എന്‍. അബ്ദുല്‍ റഷീദ്, യുനെസ്കോ ചെയര്‍ ഹോള്‍ഡര്‍ പ്രൊഫ. ഇ. പുഷ്പലത, ഐടിഎസ്ആര്‍ ഡയറക്ടര്‍ സി. ഹരികുമാര്‍, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ എം. മജീദ്, ഐടിഎസ്ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. വത്സരാജ് എന്നിവര്‍ പങ്കെടുക്കും.
ബിപിഇ, ബിപിഎഡ് പ്രവേശന പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ സെന്ററുകളിലെ ബിപിഇ ഇന്റഗ്രേറ്റഡ്, ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ ബിപിഎഡ്, ബിപിഇ ഇന്റഗ്രേറ്റഡ് പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷക്ക് 17ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ജനറല്‍ വിഭാഗക്കാര്‍ക്ക് 580 രൂപയും എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 255 രൂപയുമാണ് അപേക്ഷാ ഫീസ്. മാര്‍ച്ച് 21ലെ വിജ്ഞാപന പ്രകാരം ബിപിഎഡിന് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. പ്രവേശന പരീക്ഷ ബിപിഇ ഇന്റഗ്രേറ്റഡ് 29നും ബിപിഎഡ് ജൂലൈ 4നും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അഫ്സലുല്‍ ഉലമ പ്രവേശനം
202324 അധ്യയന വര്‍ഷത്തെ അഫ്സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രേഷനും പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും മറ്റു വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മാറ്റി വച്ച മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 19ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
എസ്ഡിഇ, എംഎ അറബിക് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2022 പരീക്ഷകളുടെ വൈവയും തത്സമയ വിവര്‍ത്തനം പ്രാക്ടിക്കലും 15 മുതല്‍ 22 വരെ ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്ഡിഇ ഒന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.