കണ്ണൂർ സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബിഎ ഹിന്ദി, മൂന്നാം സെമസ്റ്റർ ബിബിഎ നവംബർ 2020 സ്പോർട്സ് സ്പെഷൽ പരീക്ഷകൾ വിജ്ഞാപനം ചെയതു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 14നകം കായിക പഠന ഡയറക്ടർക്ക് സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാലയിൽ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
15ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററിപാർട്ട് ടൈം ഉൾപ്പടെ), നവംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) റഗുലർ/സപ്ലിമെന്ററി (മേയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 24ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബികോം, ബിബിഎ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷകളുടെയും ബികോം കോവിഡ് സ്പെഷൽ (മാർച്ച് 2020) പരീക്ഷകളുടെയും ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 27ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ റിസൾട്ടിന്റെ കോപ്പിയെടുത്തു സൂക്ഷിക്കണം. ഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും.
പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി2007 അഡ്മിഷൻ മുതൽപാർട്ട് ടൈം ഉൾപ്പടെ), മേയ് 2020 കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് (സിഎസ്ഇ), ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ( ഇസിഇ ആൻഡ് എഇഐ) വിഭാഗം പ്രായോഗിക പരീക്ഷകൾ 13നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 27, 28തീയതികളിലും വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തുറന്ന സംവാദം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എഡ്യുക്കേഷനിൽ ഗവേഷണം നടത്തുന്ന എലിസബത്ത് ജോസഫ് പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം 29ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
കണ്ണൂർ സർവകലാശാല രജതജൂബിലി ഉദ്ഘാടനം; 24ന്: സംഘാടകസമിതി രൂപീകരിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 24 ന് നടക്കും. ഇതിനായി സംഘാടകസമിതി രൂപീകരിച്ചു. രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.വി. ഗോവിന്ദൻ, കണ്ണൂർ സർവകലാശാലയുടെ പരിധിയിൽ വരുന്ന എംഎൽഎമാർ, എംപിമാർ, മേയർ ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ് ചെയർമാൻ. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ. ഹസൻവൈസ് ചെയർമാൻ ,പ്രോ വൈസ് ചാൻസലർ പ്രഫ എ. സാബുവർക്കിംഗ് ചെയർമാൻ, സിൻഡിക്കറ്റംഗം എൻ.സുകന്യകൺവീനർ, സുരേഷ് ബാബു എളയാവൂർ, പി.ജെ.സാജു ജോയിന്റ് കൺവീനർമാർ എന്നിവരെയും 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വെബിനാറും കോൺവൊക്കേഷനും
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ ഉൾക്കൊള്ളിച്ച് 28 പഠനവകുപ്പുകളിലും ആറ് സെന്ററുകളിലുമായി വെബിനാർ സംഘടിപ്പിക്കും. ഈ വർഷം പഠിച്ചിറങ്ങുന്നവരുടെ കോൺവൊക്കേഷനും നടത്തും. ജൂബിലിയുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കുന്ന പ്രത്യേക സ്മരണിക പ്രസിദ്ധീകരിക്കും. രജതജൂബിലിയുമായി ബന്ധപ്പെട്ട് ഈ വർഷം കലാസാംസ്കാരിക സാഹിത്യശാസ്ത്രസാങ്കേതിക മേഖലയിൽ പ്രമുഖരായവർക്ക് ഹോണററി ഡോക്ടറേറ് നൽകും.
വിസി തെരഞ്ഞെടുപ്പ് ഡോ.ഇക്ബാൽ സെനറ്റ് പ്രതിനിധി
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തെരഞ്ഞെടുപ്പിനായി സെനറ്റ് പ്രതിനിധിയായി ന്യൂറോ സർജനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.ബി. ഇക്ബാലിനെ തെരഞ്ഞെടുത്തു. ഇന്നലെ ഓൺലൈനായി നടന്ന പ്രത്യേക സെനറ്റ് യോഗത്തിലായിരുന്നു തീരുമാനം.