എംഎ ഭരതനാട്യം പ്രവേശനം
202223 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ എംഎ ഭരതനാട്യം പ്രോഗ്രാമിന് പ്രവേശനം നേടാൻ താത്പര്യമുള്ള വിദ്യാർഥികൾ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈനാർട്സിൽ സമർപ്പിക്കണം. കോളജ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റ് www.admission.kannuruniversity.ac.in ൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ മലയാളം (റഗുലർ, സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 28ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ടൈടേബിൾ
28ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ, സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22വരെ നീട്ടി.
ഹാൾ ടിക്കറ്റ്
നാളെ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
21ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.