രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ
മേയ് 23 ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) പരീക്ഷയ്ക്കു മേയ് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി മേയ് ഒൻപതുവരെയും 335 രൂപ സൂപ്പർഫൈനോടുകൂടി മേയ് 12 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി (സേ) തിയറി പരീക്ഷാ തീയതി
മേയ് 11 മുതൽ 25 വരെയുള്ള തീയതികളിൽ നടത്തുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി (സേ) (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ തീയതി
മേയ് 18ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം
2021 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം, 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 12നു വൈകീട്ട് അഞ്ചുമണിക്കകം സമർപ്പിക്കേണ്ടതാണ്.