കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഫസ്റ്റ് സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈമാസം 31നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫൈനൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ജൂലൈ രണ്ടു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം 24 മുതൽ ജൂൺ പത്തുവരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂൺ 14 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂലൈ ഒന്നിനാരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയ്ക്ക് ഇന്നുമുതൽ ജൂൺ ഏഴുവരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂൺ 12 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തീയതി
നാളെമുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിപ്ലോമ റെഗുലർ & സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഇന്നുമുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എംഡി/എംഎസ്) റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.