വാഗ്ദാനം പാലിച്ചു!
Wednesday, September 27, 2017 10:58 AM IST
ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽ എത്തിക്കുമെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനം ശരിയായിരിക്കുന്നു! അമേരിക്കയിലെ ഫോബ്സ് മാസികയുടെ സർവേയിൽ ഇന്ത്യ അഴിമതിയുടെ കാര്യത്തിൽ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളിക്കൊണ്ട് ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നു! (യുപിഎ ഭരണകാലത്ത് ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം നാലോ അഞ്ചോ ആയിരുന്നെന്നാണ് ഓർമ) മോദി വാക്കുപാലിക്കുന്ന ആളാണെന്നു മനസിലായി. താങ്ക് യു മോദിജി!
സെബാസ്റ്റ്യൻ നെടുംകുന്നേൽ, രാമപുരം