തെരുവുനായ്ക്കളെ നിയന്ത്രിക്കണം
Sunday, September 22, 2019 1:26 AM IST
ജനങ്ങളുടെ സ്വൈരസഞ്ചാരത്തെ തടസപ്പെടുത്തുന്ന തരത്തിൽ സംസ്ഥാനത്തെ പൊതുവീഥികൾ തെരുവ് നായ്ക്കളുടെ വിഹാരരംഗമായി മാറുന്ന സാഹചര്യമാണു കേരളത്തിൽ പൊതുവേ നിലനിൽക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പും മ്യഗസംരക്ഷണവകുപ്പും അടിയന്തരമായി ഇക്കാര്യത്തിലിടപെടണം.
ഭക്ഷ്യവസ്തുക്കൾ തെരുവോരങ്ങളിൽ വലിച്ചെറിന്നത് നായ്ക്കളുടെ ശല്യത്തിനൊരു കാരണമാണ്. നായ്ക്കളെ പേടിക്കാതെ മനുഷ്യർക്കു സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം അധികാരികൾ ഏറ്റെടുത്തേ മതിയാകൂ.
പ്രദീപ് കൂട്ടാല, ആലപ്പുഴ