|
| Back to Home | |
പോരാ, അല്പംകൂടി ശരിയാകാനുണ്ട് |
ശരിയാക്കൽ പ്രക്രിയ ആദ്യം പിഎസ്സിയിലും പിന്നെ എൻജിനിയറിംഗിലും നടപ്പാക്കിയിട്ടും അത്രയങ്ങോട്ടു ശരിയായില്ല എന്നൊരു തോന്നൽ. കാച്ച് ദം യംഗ് എന്നു സായ്പ് പറയും. അതായത് ശരിക്കും ശരിയാകണമെങ്കിൽ ചെറുപ്പത്തിലേ പിടിക്കണം. എന്നുവച്ചാൽ സ്കൂൾ വിദ്യാഭ്യാസരംഗത്തുവച്ചുതന്നെ. കോടതി നിരോധിച്ചിട്ടുള്ള കാന്പസ് രാഷ്ട്രീയം സൂത്രത്തിൽ തിരികെ കൊണ്ടുവരാൻതന്നെ സർക്കാർ തീരുമാനിച്ചു. അതിനുള്ള കരടുബിൽ അംഗീകരിക്കുകയും ചെയ്തു. ഇതു നിയമമാകുന്നതോടെ സ്കൂൾ കുട്ടികളുടെ രാഷ്ട്രീയ തമ്മിലടി സജീവമാകുകയും കോളജുകളിൽ രാഷ്ട്രീയം നിയന്ത്രിക്കാൻ മാനേജ്മെന്റുകൾക്കുള്ള അധികാരം ഇല്ലെന്നാകുകയും ചെയ്യും. രാഷ്ട്രീയത്തിൽ (കൊലപാതക?) കുട്ടികൾക്കു ചെറുപ്പത്തിലേ പരിശീലനം കൊടുക്കാനാണിതെന്ന് മിക്ക രാഷ്ട്രീയ പാർട്ടികളും വാദിക്കും. കാരണം വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ വിവിധ മേഖലകൾ കൈയെത്തിപ്പിടിക്കുക എന്നത് എല്ലാവർക്കും സാധിച്ചെന്നു വരികയില്ലല്ലോ. തലയ്ക്കകത്ത് ഒന്നുമില്ലാത്തവർക്കും ജീവിച്ചുപോകണ്ടേ? രാഷ്ട്രീയത്തിലൂടെ പിള്ളേര് പഠിച്ച് വലിയവരാകട്ടെ എന്നതാണ് മുതിർന്ന രാഷ്ട്രീയക്കാരുടെ നിലപാട്. ഒരു കണക്കിനത് ശരയില്ലേ? അ എന്നെഴുതാൻ അറിഞ്ഞുകൂടാത്തയാൾപോലും രാഷ്ട്രീയ കളരിയിൽ പയറ്റിത്തെളിഞ്ഞ് ഫുൾടൈം രാഷ്ട്രീയക്കാരനായാൽ അയാൾ രക്ഷപ്പെട്ടതുതന്നെ. തന്ത്രകുതന്ത്രങ്ങൾ പയറ്റി ഒരു മന്ത്രിയായാൽ പിന്നെ തുറക്കപ്പെടുന്നത് ചിന്തിക്കാൻപോലും പറ്റാത്തത്ര സൗഭാഗ്യങ്ങളുടെ ഒരു മായാവാതിലാണ്. അധികാരം, സ്വാധീനം, പണം, കോടീശ്വര സമാനമായ ജീവിതം. സ്വർണനൂലുകൊണ്ട് തൊങ്ങൽ ചാർത്തിയ കുപ്പായംവരെ അവൻ ഇട്ടെന്നിരിക്കും. വോട്ടുചെയ്തു ജയിപ്പിച്ചവന്റെവരെ കണ്ണുതള്ളിപ്പോകും. അപ്പോൾ ഒരു സംശയം. രാഷ്ട്രീയം മാത്രം പോരല്ലാേ, കുടുംബജീവിതവും വേണ്ടേ മനുഷ്യന്? അതിനുള്ള പ്രായോഗിക പരിശീലനം സർക്കാർ ഏർപ്പാടുചെയ്യുമോ? ജോ മുറികല്ലേൽ, പാലാ
|
മണ്ണ്, പ്രിയപ്പെട്ട മണ്ണ് | ആധുനിക ലോകം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വളക്കൂറുള്ള മേൽമ | |
ചില മസ്റ്ററിംഗ് ചിന്തകൾ | ഡിസംബർ എന്ന മഞ്ഞുമാസം പെൻഷൻകാരെ സംബന്ധിച്ചിടത്തോളം മസ്റ്ററിംഗ് മാസം ആണ്. അതായത് ജീവിച്ചിരിക്കുന്നുവെന്ന് അവരവർ തന്നെ സാക്ഷ്യപ്പെടുത്താനുള്ള മാസം. എങ്കി | |
തെറ്റായ നടപടി | കണ്‍ഫർമേഷന്റെ പേരിൽ ഉദ്യോഗാർഥികളുടെ ഭാവി തുലയ്ക്കുന്ന നടപടിയിലേക്കാണു പി എസ് സി നീങ്ങുന്നത്. പരീക്ഷ നടക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് പി എസ് സി കണ്‍ഫ | |
സ്കൂള്‍ വിനോദയാത്രകള്‍ വിവാദയാത്രയാകരുത് | കൊല്ലം ജില്ലയിലെ അഞ്ചലിലും വെണ്ടാറിലും സ്കൂളുകളില്‍നിന്ന് വിനോദയാത്രയ്ക്കു പോയ വിവാദയാത്ര ആസ്പദമാക്കി ദീപിക എഴുതിയ മുഖപ്രസംഗം ഏറെ പ്രസക്തമായി. ഇന്നത്തെ സ്കൂള്‍ | |
കർഷകരെ കൈവിടരുത് | പ്രളയ കൃഷിനാശത്തെത്തുടർന്നു 21 കർഷകർ ജീവനൊടുക്കിയ വാർത്ത കേരളീയർക്കു തീരാദുഃഖമ | |
ഓക്സിജൻ ബാറുകൾ | അന്തരീക്ഷ മലിനീകരണമൂലം ഡൽഹിയിൽ ഓക്സിജൻ ബാറുകൾ തുറന്നത് ഒരു പത്രവാർത്ത എന്നതിലു | |
ഇതാണോ രാജ്യതാത്പര്യം? | പൊതുമേഖലാ സ്ഥാപനങ്ങളുടെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിച്ച് രാജ്യതാത്പര്യം സംരക്ഷിക്കേണ | |
കർഷകരും മാറണ്ടേ? | സാങ്കേതികവിദ്യയുടെ വളർച്ചയും വേഗവും ജീവിതത്തിന്റെ സമസ്ത രീതികളെയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജോലിയിൽ പ്രവേശിച്ചാൽ വിരമിക്കുന്നതു വരെ അവിട | |
|
|
|
|
|
|
|
|
|
Rashtra
Deepika LTD |
|
|
Copyright @ 2018 , Rashtra Deepika Ltd. |
|
|