Letters
വി​​​​ദ്യാ​​​​ർ​​​​ഥി രാ​​​​ഷ്‌​​ട്രീ​​യ​​​​വും സ്വ​​​​കാ​​​​ര്യാ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​വും
Monday, November 25, 2019 11:42 PM IST
അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും മ​​​​റ്റും പ്ര​​​​തി​​​​മാ​​​​സ ശ​​​​ന്പ​​​​ള​​​​വും മ​​​​റ്റു സാ​​​​ന്പ​​​​ത്തി​​​​കാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കി ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന സ്കൂ​​​​ൾ/​​​​കോ​​​​ള​​​​ജ്/​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽ രാ​​ഷ്‌​​ട്രീ​​​​യ പ്രേ​​​​രി​​​​ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ​​​​മൂ​​​​ലം നേ​​​​രേ​​​​ചൊ​​​​വ്വേ പ​​​​ഠി​​​​ച്ച് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​രെ പി​​​​ന്ത​​​​ള്ളി അ​​​​വ​​​​ർ മു​​​​ന്പ​​​​ന്മാ​​​​രാ​​​​യി വി​​​​ജ​​​​യി​​​​ച്ചു വ​​​​രു​​​​ന്ന വി​​​​രോ​​​​ധാ​​​​ഭാ​​​​സ നി​​​​രോ​​​​ധ​​​​ന​​​​വ​​​​ഴി​​​​ക​​​​ൾ തേ​​​​ടി​​​​യാ​​​​ണ​​​​ല്ലോ ഈ​​​​യി​​​​ടെ ക​​​​ണ്ടു​​​​വ​​​​രു​​​​ന്ന പ​​​​ത്ര​​​​വാ​​​​ർ​​​​ത്താ ച​​​​ർ​​​​ച്ച​​​​ക​​​​ൾ. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തോ​​​​ടെ രാ​​ഷ്‌​​ട്രീ​​യം​​​​കൂ​​​​ടി വ​​​​ള​​​​ർ​​​​ത്തി അ​​​​വ​​​​രെ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റ്റി, അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ക്കാ​​​​ർ പി​​​​ന്പി​​​​ലാ​​​​ക്കി​​​​വ​​​​രു​​​​ന്ന പ​​​​തി​​​​വ് ദൗ​​​​ർ​​​​ഭാ​​​​ഗ്യം ത​​​​ന്നെ.

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​കാ​​​​ല​​​​ത്ത് അ​​​​വ​​​​രെ രാ​​ഷ്‌​​ട്രീ​​യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു വി​​​​ടാ​​​​തെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി മാ​​​​ത്രം വ​​​​ള​​​​രാ​​​​ന​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ൽ ഇ​​​​ന്നു​​ കാ​​​​ണു​​​​ന്ന രാ​​ഷ്‌​​ട്രീ​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ഫ​​​​ല​​​​മാ​​​​യി ഉ​​ട​​​​ലെ​​​​ടു​​​​ത്ത അ​​​​ച്ച​​​​ട​​​​ക്ക​​​​രാ​​​​ഹി​​​​ത്യ​​​​ത്തി​​ന് അ​​​​റു​​​​തി​​​​വ​​​​രും. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗം സം​​​​ശു​​​​ദ്ധ​​​​മാ​​​​കും.

ഇ.​​​​കെ. വ​​​​ർ​​​​ഗീ​​​​സ്, ഒ​​​​രു​​​​മ​​​​ന​​​​യൂ​​​​ർ