പ്രതിരോധ ആവശ്യങ്ങൾ അവഗണിക്കരുത്
Wednesday, February 12, 2020 11:31 PM IST
പാർലമെന്റിൽ അടുത്തയിടെ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ സിയാച്ചിൻ മഞ്ഞുമലകളിൽ സേവനം ചെയ്തുവരുന്ന സൈനികർക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങൾ ലഭിക്കുന്നില്ല എന്നു പറഞ്ഞിരിക്കുന്നു. 1984 മുതൽ 2015 വരെയുള്ള കാലയളവിൽ ഏതാണ്ട് 869 സൈനികർ ഈ മഞ്ഞുമലകളിൽ മരിച്ചതായും കണക്കു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിയാച്ചിലെ ജീവിതം ദുഷ്കരവും കഠിനവും ആണ്. സർക്കാരിന് ഭാരിച്ച ചെലവും വരുത്തുന്നതാകും.
എന്നിരുന്നാലും രാഷ്ട്രത്തിന്റെ അതിർത്തി ശക്തമായി സംരക്ഷിച്ചേ മതിയാവൂ. പ്രതിരോധ മേഖലയ്ക്ക് വേണ്ടതെല്ലാം എത്തുന്നില്ലെന്നാണു മനസിലാക്കേണ്ടത്. പിരിഞ്ഞുപോന്ന മുൻ സൈനികർക്കുള്ള ഇസിഎച്ച്എസിൽ പോലും അടുത്ത ഇടയായി വേണ്ടത്ര മരുന്ന് ലഭിക്കുന്നില്ല എന്ന് പരാതി ഉയർന്നിരിക്കുന്നു.
സാമുവൽ കൊച്ചുവിളയിൽ,മൈലപ്ര