Letters
കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​ത്തെ ബു​​ദ്ധി​​മു​​ട്ടി​​​ക്കു​​​ന്നു
Thursday, July 2, 2020 12:20 AM IST
കോ​​​വി​​ഡ് ​വ്യാ​​​പ​​​ന​​ത്താ​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട്ടം​​​തി​​​രി​​​യു​​​ക​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ. ആ​​​ശ​​​ങ്ക​​​യി​​​ലും ജാ​​​ഗ്ര​​​ത​​​യി​​​ലും ജീ​​​വി​​​തം മു​​​ന്നോ​​​ട്ടു നീ​​​ക്കാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​രും പാ​​​ടു​​​പെ​​​ടു​​​ന്നു.

ഈ ​​​വി​​​ഷ​​​മ ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ധ​​ന വി​​​ല നി​​​ത്യ​​​വും കൂ​​ട്ടു​​​ക​​​യാ​​​ണ്. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല കു​​​റ​​​യു​​​മ്പോ​​​ൾ നി​​​കു​​​തി കൂ​​​ട്ടി സ​​​ർ​​​ക്കാ​​​ർ ജ​​​നെ​​​ത്തെ പി​​​ഴി​​​യു​​​ന്നു.

അ​​​തു​​​പോ​​​ലെ, സം​​​സ്ഥാ​​​ന വൈ​​ദ്യു​​​തി ബോ​​​ർ​​​ഡ് ഷോ​​​ക്ക​​​ടി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കി അ​​​വ​​​രെ ത​​​ള​​​ർ​​​ത്തി. റീ​​​ഡിം​​​ഗ് മു​​​ട​​​ങ്ങു​​​മ്പോ​​​ൾ സ്ളാ​​​ബി​​​ൽ മാ​​​റ്റം വ​​​രു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞു ജ​​ന​​ത്തെ ക​​ബ​​ളി​​പ്പി​​​ക്കു​​​ന്നു.

ഇ​​ങ്ങ​​നെ ജ​​​ന​​​ങ്ങ​​ളെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ അ​​​വ​​​യ്ക്കെ​​​തി​​​രെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള മ​​​ന​​​സ് പോ​​​ലും ന​​​മു​​​ക്ക് ന​​​ഷ്ട​​​മാ​​​കു​​​ന്നു. ന​​​മ്മു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​ശേ​​ഷി ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം. ഇ​​​ന്ധ​​​ന വി​​​ല​​​യും വൈ​​​ദ്യു​​​തി നി​​​ര​​​ക്കും കൂ​​​ട്ടി ജ​​​ന​​​ങ്ങ​​​ളെ വെ​​​ള്ളം കു​​​ടി​​​പ്പി​​​ക്കു​​​ന്ന ന​​​യ​​​ത്തി​​​ൽ നി​​​ന്നു ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ പി​​​ന്തി​​​രി​​​യ​​​ണം.

റെ​​ജി കാ​​​രിവേ​​​ലി​​​ൽ, ചി​​​റ്റ​​​ടി