ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കൂ
Thursday, October 26, 2023 1:44 AM IST
ഷവർമ കഴിച്ചതിനെത്തുടർന്നുണ്ടായ അണുബാധ മൂലം സംസ്ഥാനത്ത് ഒരാൾകൂടി മരണമടഞ്ഞുവെന്ന ഭക്ഷ്യദുരന്ത വാർത്തയെത്തിയിരിക്കുന്നു. പാകപ്പെടുത്തുന്ന ഭക്ഷണം, എത്ര ദിവസം പഴകിയാലും വിറ്റു തീർക്കുക എന്നതാണ് ചില ഹോട്ടലുകൾ ചെയ്യുന്നത്. ഈ രംഗത്തുള്ളവർക്ക് ഭക്ഷ്യസുരക്ഷാബോധം സ്വയം ഉണ്ടാകേണ്ടതാണ്. അതില്ലെങ്കിൽ കനത്ത ഫൈനും ജയിൽശിക്ഷയും കൊടുക്കുകയാണു വേണ്ടത്. ഇക്കാര്യത്തിൽ വല്ലപ്പോഴുമുള്ള ഒരു പരിശോധനയും ലഘുവായ സമീപനവുംകൊണ്ടു കാര്യമില്ല.
സി.സി. മത്തായി മാറാട്ടുകളം,ചങ്ങനാശേരി