വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കാ​യി​ക​ പ​രി​ശീ​ല​ക​ന്‍ റി​മാ​ന്‍​ഡി​ല്‍
Monday, January 3, 2022 3:34 PM IST
മ​ല്ല​പ്പ​ള്ളി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ കാ​യി​ക പ​രി​ശീ​ല​ക​ന്‍ റി​മാ​ന്‍​ഡി​ല്‍.​

കീ​ഴ്വായ്പൂ​ര് പാ​ല​മ​റ്റ​ത്ത് റി​ട്ട​യേർ​ഡ് കേ​ണ​ല്‍ ജോ​സ​ഫ് തോ​മ​സ് (ജെ.​ടി.​പാ​ല​മ​റ്റം -72 ) നെ​യാ​ണ് കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി.​സ​ന്തോ​ഷ്‌​കു​മാ​ര്‍ ക​ഴി​ഞ്ഞ ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ണ്ടി​യ​പ്പ​ള്ളി ഭാ​ഗ​ത്തു​ള്ള മൈ​താ​ന​ത്തു പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മാ​ത്ര​മാ​യി ഇ​യാ​ള്‍ സ്വ​കാ​ര്യ ഹാ​ന്‍​ഡ്ബോ​ള്‍ പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ എ​ത്തു​ന്ന കു​ട്ടി​ക​ളെ ഇ​യാ​ള്‍ കാ​റി​ല്‍ വീ​ടു​ക​ളി​ലും മ​റ്റു ക​ളി​സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ക്കു​മാ​യി​രു​ന്നു. എന്നാ​ല്‍, കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​റു മാ​സ​മാ​യി ഇ​യാ​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ഇ​ത്ത​ര​ത്തി​ല്‍ നെ​ല്ലി​മൂ​ടിനു സ​മീ​പം കാ​ര്‍ കി​ട​ക്കു​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന​ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള പീ​ഡ​ന​ ശ്ര​മ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പ​രാ​തി​പ്പെ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും പോ​ലീ​സ് ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.