കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്ന്: അ​ഞ്ചു പ്ര​തി​ക​ള്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്
Thursday, January 13, 2022 2:47 PM IST
കൊ​ച്ചി: കാ​ക്ക​നാ​ട് മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ള്ള അ​ഞ്ചു പ്ര​തി​ക​ള്‍​ക്കാ​യി എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

കോ​ഴി​ക്കോ​ട് ന​ല്ല​ളം ഷ​ഹ​ല്‍ വീ​ട്ടി​ല്‍ പി.​പി.​ഷ​ഹ​ല്‍(24), കോ​ഴി​ക്കോ​ട് ക​ല്ലാ​യി വൈ​ദ്യ​ര​ക​ത്ത് വീ​ട്ടി​ല്‍ ഹി​ലാ​ല്‍ മി​ധ്‌​ലാ​ജ്(23), ക​ണ്ണൂ​ര്‍ കാ​ട്ടാ​മ്പി​ള്ളി വാ​ഴ​ച്ചാ​ല്‍ വീ​ട്ടി​ല്‍ മു​ഹെ​ഷീ​ര്‍, ഇ​ടു​ക്കി തൊ​മ്മ​ന്‍​കു​ത്ത് കു​ന്ന​ത്തു​വീ​ട്ടി​ല്‍ അ​മ​ല്‍ തോ​മ​സ്, കാ​സ​ര്‍​ഗോ​ഡ് നാ​ഷ​ണ​ല്‍ ന​ഗ​ര്‍ മൊ​ട്ട​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഫ​വാ​സ്(26) എ​ന്നി​വ​ര്‍​ക്കാ​യാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി പ​ണം ന​ല്‍​കി​യി​രു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. 2020 ഡി​സം​ബ​റി​ല്‍ തു​ട​ങ്ങി​യ അ​ക്കൗ​ണ്ടി​ന്‍റെ ഉ​ട​മ​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 11 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ ഈ ​അ​ക്കൗ​ണ്ട് വ​ഴി കൈ​മാ​റി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ന് പ​ണം കൈ​മാ​റാ​നാ​യാ​ണ് ഈ ​അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. അ​ക്കൗ​ണ്ട് ഉ​ട​മ​യു​മാ​യി കേ​സി​ലെ പ്ര​തി​ക​ളാ​യ ഫ​വാ​സും ഷ​ബ്‌​ന​യും ചെ​ന്നൈ​യി​ല്‍ വ​ച്ച് കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് വ​ഴി കൈ​മാ​റു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം നേ​രി​ട്ടാ​ണ് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​നാ​യി കൈ​മാ​റി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.