മുണ്ടക്കയം: മോഷണകേസ് പ്രതി മുണ്ടക്കയത്ത് കഞ്ചാവുമായി പിടിയിൽ. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലുമായി നിരവധി ലഹരി കടത്ത്, മോഷണ കേസുകളിൽ പ്രതിയായ കൂവപ്പള്ളി ചാവടിയിൽ വീട്ടിൽ സജോ (30) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മുണ്ടക്കയം പോലീസും ചേർന്നു നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
തമിഴ്നാട്ടിൽനിന്നു വൻ തോതിൽ കഞ്ചാവ് ജില്ലയിലേക്കു കടത്തുന്നുവെന്നു ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർകോട്ടിക് സെൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാർ, എസ്ഐ മനോജ് കുമാർ, എഎസ്ഐ രാജേഷ്, എസ്സിപിഒ ജോഷി എം. തോമസ്, സിപിഒ ജയലാൽ, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി. നായർ, തോംസണ്‍ കെ. മാത്യു, കെ.ആർ. അജയകുമാർ, എസ്. അരുണ്‍, വികെ. അനീഷ്, ഷമീർ സമദ്, പി.എം. ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.