പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​യാ​ളു​ടെ പേ​രി​ൽ കേ​സ്
Monday, January 24, 2022 1:57 PM IST
പ​യ്യ​ന്നൂ​ര്‍: മ​നു​ഷ്യ ജീ​വ​നു ഹാ​നി​ക​ര​മാ​യ രീ​തി​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി സ്‌​കൂ​ട്ട​റോ​ടി​ച്ച് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച സൂ​ര​ജി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​മ്പ​ല​ത്തെ ടി. ​ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വ​ട​ക്കേ​ട​ത്ത് ക​ല്യാ​ണി (75) യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ബ​ന്ധു​വാ​യ എം.​വി. വി​നീ​ഷി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 21ന് ​വൈ​കു​ന്നേ​രം മ​മ്പ​ല​ത്തെ വി​നോ​ദ് റൈ​സ്മി​ല്ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സൂ​ര​ജ് ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രി​യാ​യ ക​ല്യാ​ണി സ്‌​കൂ​ട്ട​റി​ല്‍​നി​ന്നു റോ​ഡി​ല്‍ തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.