തിരുവല്ല : തിരുവല്ലയിലെ കോട്ടാലിയിൽ കഞ്ചാവ് മാഫിയ നടത്തിയ ആക്രമണത്തിൽ വീടും വാഹനങ്ങളും അടിച്ചു തകർത്തു. ആക്രമണത്തിൽ തകർന്ന കിടപ്പുമുറിയുടെ ജനൽച്ചില്ലകൾ വീണ് രണ്ടു വയസുകാരനു പരിക്കേറ്റു. കോട്ടാലി പുത്തൻ പറമ്പിൽ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ലിസമ്മയുടെ മകൻ ലിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയും പെട്ടി ഓട്ടോ റിക്ഷയും സംഘം അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായി എത്തിയ സംഘം വീടിനും വാഹനങ്ങൾക്കും നേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന ലിസമ്മ സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്ക് ആക്രമി സംഘം രക്ഷപ്പെട്ടു. ലിസമ്മയുടെ ചെറുമകനായ ഏദനാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തു കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വില്പന വര്‍ധിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.