സൗഹൃദം നടിച്ചു വിദ്യാർഥിനിയുടെ സ്വർണം തട്ടിയെടുത്തത് മോഷണക്കേസിലെ പ്രതി
Friday, April 8, 2022 1:10 PM IST
കി​ളി​മാ​നൂ​ർ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ, ഇ​രി​ട്ടി, കാ​ഞ്ഞി​ര​കൊ​ല്ലി ത​റ​യി​ൽ വീ​ട്ടി​ൽ സ​ങ്കീ​ർ​ത്ത് സു​രേ​ഷ് (19) ആ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ക​ര​വാ​രം സ്വ​ദേ​ശിനിയായ വി​ദ്യാ​ർ​ഥി​നിയുമായി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യായിരുന്നു. ഡ​ൽ​ഹി​യി​ൽനി​ന്നു പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ എ​ടു​ത്തു കേ​ര​ള​ത്തി​ൽ മ​റി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന ബി​സി​ന​സാ​ണ് തനിക്കെന്നാണ് പ്ര​തി​ പെൺകുട്ടിയെ ധരിപ്പിച്ചിരുന്നത്.

വാ​ഹ​നം എ​ടു​ക്കു​ന്ന​തി​നാ​യി കൈയിൽ പ​ണം കു​റ​വു​ണ്ടെ​ന്നും ആ​ത്യാ​വ​ശ്യ​മാ​യി കു​റ​ച്ചു പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നു സ​ഹാ​യി​ക്ക​ണ​മെ​ന്നു പ​റ​യു​ക​യും ഇ​തി​നാ​യി പെ​ൺ​കു​ട്ടി​യു​ടെ പ​ക്ക​ൽനി​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു.

ഈ ​വി​വ​രം പെ​ൺ​കു​ട്ടി പി​താ​വി​നെ അ​റി​യി​ക്കു​ക​യും തു​ട​ർന്നു കി​ളി​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​
തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​യ്ക്കു​ന്ന​തി​നി​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇയാൾ. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.