കെ​പി​എ​സ്ടി​എ വൈ​ക്കം ഉ​പ​ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Friday, April 22, 2022 7:41 PM IST
വൈ​ക്കം: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) വൈ​ക്കം ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ഇ​ന്ന് ന​ട​ത്ത​പ്പെ​ട്ടു.

പാ​ലാ​ക്കാ​രി അ​ക്വാ ടൂ​റി​സം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ​ക്ക് സം​സ്ഥാ​ന കൗ​ൺ​സി​ല​ർ കെ.​ടി. അ​നി​ൽ കു​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

2022-23 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ആ​ർ. ശ്രീ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ബൈ​ജു മോ​ൻ ജോ​സ​ഫ് (സെ​ക്ര​ട്ട​റി), ഷി​നു ജോ​സ​ഫ് (ട്ര​ഷ​റ​ർ ), ടി.​പി. അ​ജി​ത്, വ​ന്ദ​നാ കെ. ​പൗ​ലോ​സ്, സീ​മ ബാ​ല​കൃ​ഷ്ണ​ൻ (വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​ർ) ടി.​ടി. ബൈ​ജു, ബി​നോ​യ് ജോ​സ​ഫ്, ബോ​ബി ജോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു.

വ​നി​താ ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ ശ്രീ​മ​തി ബീ​ന തോ​മ​സ് യോ​ഗ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ശ്രീ ​ഷി​നു ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞ യോ​ഗം ദേ​ശീ​യ ഗാ​ന​ത്തോ​ടെ സ​മാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.