വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ: "ചൂടൻരംഗങ്ങൾ' അന്താരാഷ്ട്ര സൈറ്റുകളിൽ
Monday, June 6, 2022 2:42 PM IST
തലശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഒളികാമറയിലൂടെ പകർത്തിയ ചൂടൻ രംഗങ്ങൾ അന്താരാഷ്ട്ര സെക്സ് സൈറ്റുകളിലും എത്തിയതായി സൂചന.

യുകെയിലെ മലയാളികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ചില ഗ്രൂപ്പുകളിൽ അതീവ രഹസ്യമായി പങ്കുവച്ചിട്ടുള്ളത്. ചെങ്കല്ലിൽ തീർത്തിട്ടുള്ള റൗണ്ട് ഭിത്തിയോട് ചേർന്ന് നിന്നുകൊണ്ട് യുവതിയും യുവാവും നടത്തുന്ന കാമകേളികളാണ് വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സെക്സ് സൈറ്റുകളിൽ വൈറലായിട്ടുള്ളത്.

ഇന്ത്യയിൽ നിരോധിച്ച സൈറ്റുകളിലാണ് ദൃശ്യങ്ങൾ വന്നിരിക്കുന്നത്. ഒരേ സ്ഥലത്ത് അഞ്ച് ജോഡികൾ നടത്തിയ പ്രകടനങ്ങളാണ് വീഡിയോയിലുള്ളത്. പോൺ സൈറ്റിനെ വെല്ലുന്ന രംഗങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്.

വിനോദസഞ്ചാര കേന്ദ്രത്തോട് ചേർന്നുള്ള ഭീമൻ മതിലിൽ അതിസാഹസികമായി തീർത്ത ചെറിയ തുരങ്കത്തിന് സമാനമായ തുളയുണ്ടാക്കി അതിൽ സ്ഥാപിച്ച ഒളികാമറയിലൂടെയാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുകളിൽ നിന്നും നിരവധി വീഡിയോകളാണ് പോലീസിന് ലഭിച്ചത്. മൊബൈലുകളുടെ ശാസ്ത്രീയ പരിശോധന ഫോറൻസിക് ലാബുകളിൽ നടന്നു വരികയാണ്. അറസ്റ്റിലായവരിൽ രണ്ടുപേർ സെക്സ് റാക്കറ്റുകളിലെ കണ്ണികളാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഹോട്ടലായി മാറ്റിയ നഗരത്തിലെ പ്രധാന പാർക്കായ സീ വ്യൂ പാർക്ക് കേന്ദ്രീകരിച്ചും സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കോടികൾ മുടക്കി സർക്കാർ പൊതു ജനത്തിനായി ഒരുക്കിയ വിനോദ സഞ്ചാര കേന്ദ്രമായ പാർക്ക് സ്വകാര്യ വ്യക്തികൾക്ക് ഹോട്ടൽ നടത്താൻ വിട്ടു കൊടുത്തതിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.

ഒളികാമറയുമായി പാർക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം ദീപിക പുറത്തു വിട്ടിരുന്നു. സിഐ എം.വി. ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇതു സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.

സ്വന്തം ലേഖകൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.