പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീ​ര​പ്പനായി സെ​ൽ​വം
Saturday, January 14, 2023 1:02 PM IST
നെ​ടു​ങ്ക​ണ്ടം: ച​ന്ദ​ന മോ​ഷ്ടാ​വ് വീ​ര​പ്പ​ന്‍ പ​ല​രു​ടേ​യും ആ​രാ​ധ​നാ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. കൊ​മ്പ​ന്‍ മീ​ശ​യും ശ​രീ​ര പ്ര​കൃ​തി​യു​മൊ​ക്കെ​യാ​ണ് വീ​ര​പ്പ​നോ​ടു​ള്ള ആ​രാ​ധ​ന​യു​ടെ കാ​ര​ണം.

നെ​ടു​ങ്ക​ണ്ട​ത്തും ഒ​രു വീ​ര​പ്പ​നു​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ല്‍ വീ​ര​പ്പ​ന്‍ എ​ന്നു തോ​ന്നി​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം മാ​ന്‍​കു​ത്തി​മേ​ട് സ്വ​ദേ​ശി സെ​ല്‍​വ​മാ​ണ് വീ​ര​പ്പ​ന്‍റെ ആ​രാ​ധ​ക​ൻ.

മാ​ന്‍​കു​ത്തി​മേ​ട്ടി​ലെ കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല കു​ട്ടി​ക്കാ​ലം മു​ത​ല്‍ സെ​ൽ​വ​നു മ​നഃ​പ്പാ​ഠ​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി മീ​ശ പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. കാ​ഴ്ച​യി​ലു​ള്ള സാ​മ്യം​മൂ​ലം വീ​ര​പ്പ​നെ​ന്നു​ത​ന്നെ​യാ​ണ് നാ​ട്ടു​കാ​ര്‍ വി​ളി​ക്കു​ന്ന​ത്.

വീ​ര​പ്പ​നെ​ന്ന വി​ളി​പ്പേ​രു​ണ്ടെ​ങ്കി​ലും ജീ​വി​ത​ത്തി​ല്‍ വീ​ര​പ്പ​നെ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. കൃ​ഷി​യും കൂ​ലി​വേ​ല​യു​മാ​ണ് ഉ​പ​ജീ​വ​ന​മാ​ര്‍​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.