ആംബർഗ്രീസ്: തീരത്തു കിടന്നു കിട്ടിയെന്നു പ്രതികൾ, തിമിംഗലത്തെ പിടിച്ചോ?
Thursday, September 23, 2021 2:44 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ല്‍നി​ന്ന് അ​ര​ക്കോ​ടി രൂ​പ​യു​ടെ ആം​ബ​ര്‍​ഗ്രീ​സ് (തി​മിം​ഗ​ല ഛര്‍​ദി)​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ തി​മിം​ഗ​ല​വേ​ട്ട ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം. ല​ക്ഷ​ദ്വീ​പി​ല്‍നിന്നു കേ​ര​ള​ത്തി​ല്‍ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ആം​ബ​ര്‍​ഗ്രീ​സു​മാ​യി ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് ദ്വീ​പ് നി​വാ​സി​ക​ളാ​യ മൂന്നുപേരാണ് പിടിയിലായത്.

അ​മ്പാ​ത്തി​ച്ചേ​റ്റ​യി​ല്‍ അ​ബു മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍(30), പു​തി​യ സ്രാ​മ്പി​ക്ക​ല്‍ പി.​എ​സ്.​മു​ഹ​മ്മ​ദ് ഉ​ബൈ​ദു​ള്ള(29), അ​മ്‌​നി ദ്വീ​പ് പു​തി​യ ഇ​ല്ലം വീ​ട്ടി​ല്‍ സി​റാ​ജ്(39) എ​ന്നി​വ​രെ എ​റ​ണാ​കു​ളം വ​നം വി​ജി​ല​ന്‍​സ് ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ്, തൃ​ശൂ​ര്‍ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ്, വൈ​ല്‍​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു.

ഒ​ന്ന​ര കി​ലോ​യോ​ളം ആം​ബ​ര്‍​ഗ്രീ​സാ​ണ് ഇ​വ​രി​ല്‍നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ല്‍ ഒ​രു കി​ലോ ക​റു​ത്ത ആം​ബ​ര്‍​ഗ്രീ​സും 400 ഗ്രാം ​വെ​ള്ള ആം​ബ​ര്‍​ഗ്രീ​സു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു.

ഒ​രു കോ​ടി രൂ​പ​ക്ക് ആം​ബ​ര്‍​ഗ്രീ​സ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ളെ വൈ​റ്റി​ല​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മു​ൻ​പും വി​ല്പ​ന

ചോ​ദ്യം ചെ​യ്യ​ലി​ല്‍ ക​ട​ല്‍​തീ​ര​ത്തുനി​ന്ന് ആം​ബ​ര്‍​ഗ്രീ​സ് കി​ട്ടി​യ​തെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ആം​ബ​ര്‍​ഗ്രീ​സ് എ​ടു​ക്കാ​നാ​യി ഇ​വ​ര്‍ തി​മിം​ഗ​ല​വേ​ട്ട ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നു കോ​ട​നാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജി​യോ പോ​ള്‍ പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍ എ​റ​ണാ​കു​ള​ത്ത് ഏ​തെ​ങ്കി​ലും സ്ഥ​ല​ങ്ങ​ളി​ല്‍ ആം​ബ​ര്‍​ഗ്രീ​സ് വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​തി​ക​ളു​മാ​യി ഇ​ന്ന് എ​റ​ണാ​കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

പെ​രു​മ്പാ​വൂ​ര്‍ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​ജി. അ​ന്‍​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത ആം​ബ​ര്‍​ഗ്രീ​സും ഇ​ന്ന​ലെ​ത്ത​ന്നെ കോ​ട​നാ​ട് റേ​ഞ്ച് മേ​യ്ക്ക​പ്പാ​ല ഫോ​റ​സ്റ്റ് സ്റ്റേഷ​നു കൈ​മാ​റി​യി​രു​ന്നു.