Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
ഇന്നസെന്റ് ഇനി ഓർമ; യാത്രാമൊഴി നൽകി ജനസാഗരം
Tuesday, March 28, 2023 11:47 AM IST
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: മലയാളി മനസിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിരപ്രതിഷ്ഠ നേടിയ ഇന്നസെന്റ് ഇനി ഓർമ. ഇരിങ്ങാലക്കുടയുടെ വഴികളിലൂടെ അവസാനമായി ഇന്നസെന്റ് യാത്രയാകുമ്പോൾ വഴിയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞവർ പ്രിയതാരത്തിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്നസെന്റിന്റെ വീട്ടിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് ആരാധകരും കലാസാംസ്കാരിക രാഷ്ട്രീയ പ്രമുഖരും നാട്ടുകാരുമടക്കം പങ്കാളികളായി.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സംസ്കാര ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഫാ. പയസ് ചിറപ്പണത്ത് തുടങ്ങിയവർ സഹകാർമികരായി.
രാവിലെ ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിൽ പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലേക്ക് അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയാണ് കൊണ്ടുവന്നത്. പാർപ്പിടത്തിൽനിന്നു മൃതദേഹം പള്ളിയിലേക്ക് എടുക്കുമ്പോൾ വികാരനിർഭരമായ കാഴ്ചകൾക്കാണ് ഇരിങ്ങാലക്കുട സാക്ഷ്യം വഹിച്ചത്. വാവിട്ടു കരഞ്ഞ ഭാര്യ ആലീസ് അടക്കമുള്ള ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും മറ്റും പാടുപെട്ടു.
മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുമ്പോഴും വീടിന് പുറത്ത് റോഡിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയാതെ കാത്തുനിൽക്കുന്ന നിരവധി പേർ ഉണ്ടായിരുന്നു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവർ അന്തിമോപചാരം അർപ്പിക്കാന്‍ എത്തിയിരുന്നു ചലച്ചിത്രതാരങ്ങളായ ദിലീപ്, കാവ്യ മാധവൻ, ടോവിനോ തോമസ്, ഇടവേള ബാബു, നാദിർഷ തുടങ്ങി നിരവധിപ്പേരും ഇന്നസെന്റിന്റെ വിലാപയാത്രയിൽ പങ്കുകൊണ്ടു.
കലാഭവൻ മണിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഇന്നസെന്റിനും യാത്രാമൊഴിയേകാൻ എത്തിയവരുടെ തിരക്ക്. കത്തീഡ്രൽ പള്ളിയുടെ കിഴക്കേ സെമിത്തേരിയിൽ പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മാർഗലീത്തയുടെയും കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയത്.
തിങ്കളാഴ്ച ഇരിങ്ങാലക്കുട ടൗൺഹാളിൽ ഇന്നസെന്റിന് അന്ത്യോമപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. വൈകുന്നേരത്തോടെ മൃതദേഹം അവിടെനിന്ന് വീടായ പാർപ്പിടത്തിലേക്കു കൊണ്ടുപോയശേഷവും പ്രിയതാരത്തെ കാണാൻ ആളുകളുടെ ഒഴുക്കായിരുന്നു.
തിങ്കളാഴ്ച രാത്രി വൈകിയും പുലർച്ചെയും ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചനെ അവസാനമായി ഒരുനോക്കു കാണാൻ എത്തി. മോഹൻലാൽ, സുരേഷ്ഗോപി, സിദ്ദീഖ്, ദിലീപ്, സംവിധായകൻ പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സിനിമാ പ്രവർത്തകർ തിങ്കളാഴ്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
കണ്ണൂര്‍: സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിലുണ്ടായ അതിക്രമം രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറ
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡി
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.