ബ്രി​ജ് ഭൂ​ഷ​ണെ​തി​രാ​യ പ്ര​തി​ഷേ​ധം; അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഇ​ട​പെ​ടു​ന്നു
Wednesday, May 31, 2023 2:57 PM IST
ന്യൂ​ഡ​ൽ​ഹി: ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​നെ​തി​രാ​യ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ലു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഇ​ട​പെ​ടു​ന്നു.

താ​ര​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ പ​ക്ഷ​പാ​ത​ര​ഹി​ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഐ​ഒ​സി ആ​വ​ശ്യ​പ്പെ​ട്ടു. ഗു​സ്തി​താ​ര​ങ്ങ​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര ഒ​ളിം​മ്പി​ക് ക​മ്മ​റ്റി പ്ര​തി​നി​ധി​ക​ൾ ഉ​ട​ൻ ച​ർ​ച്ച ന​ട​ത്തും.

രാ​ജ്യ​ത്തി​നാ​യി നേ​ടി​യ മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ ഒ​ഴു​ക്കി ക​ള​യു​ന്ന​തി​ൽ​നി​ന്നും ഗു​സ്തി​താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ച്ച​ത് ക​ർ​ഷ​ക നേ​താ​ക്ക​ളാ​ണ്. ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ന​രേ​ഷ് ടി​കാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹ​രി​ദ്വാ​റി​ൽ ഗു​സ്തി​താ​ര​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി ആ​ശ്വ​സി​പ്പി​ച്ചാ​ണ് അ​വ​രെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി ഇ​ട​പെ​ടു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക