ക​ണ്ണൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; ജ​ന​ല്‍​ചി​ല്ല് ത​ക​ര്‍​ത്തു; കോ​ച്ചി​നു​ള്ളി​ല്‍ ക​ല്ല് ക​ണ്ടെ​ത്തി
Thursday, June 1, 2023 2:42 PM IST
ക​ണ്ണൂ​ര്‍: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന തു​ട​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കോ​ച്ചി​നു​ള്ളി​ല്‍ നി​ന്ന് ക​ല്ല് ക​ണ്ടെ​ത്തി. ജ​ന​ല്‍​ചി​ല്ല് ത​ക​ര്‍​ത്ത​നി​ല​യി​ലാ​ണ്.

ഇ​തോ​ടെ കൊ​ച്ചി​ന് തീ​വ​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. കോ​ച്ചി​ലെ ശു​ചി​മു​റി ത​ക​ര്‍​ത്തി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി കു​ത്തി​പൊ​ട്ടി​ക്കു​ക​യും ക്ലോ​സ​റ്റി​ല്‍ ക​ല്ലി​ടു​ക​യും ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് കാ​നു​മാ​യി ഒ​രാ​ള്‍ ട്രെ​യി​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഡോ​ഗ് സ്‌​ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​യ്ക്ക് നീ​ങ്ങി.

എ​ല​ത്തൂ​രി​ല്‍ ഷാ​റൂ​ഖ് സെ​യ്ഫി ആ​ക്ര​മ​ണം ന​ട​ത്തി​യ അ​തേ ട്രെ​യി​നി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കോ​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക