മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ: വിദ്യ ഒളിവിൽ, അറസ്റ്റ് വൈകുന്നു
Thursday, June 8, 2023 6:35 PM IST
സ്വന്തം ലേഖകൻ
കൊച്ചി: അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ. വിദ്യയെ കണ്ടെത്താനാവാതെ കൊച്ചി സിറ്റി പോലീസ് കുഴങ്ങുന്നു. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം.

അതിനിടെ കൊച്ചിയിലെ വിദ്യയുടെ ബന്ധങ്ങളെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ, ഇവര്‍ എന്നാണ് ഒടുവില്‍ കൊച്ചിയില്‍ വന്നു പോയത്, ഇവര്‍ ആരൊക്കെയുമായി ബന്ധപ്പെട്ടു എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്.

മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിദ്യയ്ക്കെതിരേ കേസെടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറിയിരുന്നു.

വ്യാജ രേഖ ഉണ്ടാക്കാന്‍ കോളജില്‍നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അതേസമയം, വിദ്യയെ ഇതുവരെ‍ കണ്ടെത്താന്‍ കഴിയാത്തത് തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഇരട്ടിയാക്കുകയാണ്.

സീൽ, എംബ്ലം, ഒപ്പ് എന്നിവ വ്യാജമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച് കോടതിക്കു മുന്നില്‍ രേഖ നല്‍കേണ്ടതുണ്ട്. അസല്‍ രേഖകള്‍ ഇല്ലെങ്കില്‍ കോടതിയില്‍ കേസ് നിലനില്‍ക്കില്ല. ഇതൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പോലീസിന് ഉന്നതതല സമ്മര്‍ദം നേരിടേണ്ടിവരുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

2018 മു​ത​ല്‍ 2021 വ​രെ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ല്‍ താ​ത്കാ​ലി​ക ഗസ്റ്റ് അ​ധ്യാ​പി​ക​യാ​യി​രു​ന്നെ​ന്ന വ്യാ​ജ പ്ര​വൃ​ത്തി പ​രി​ച​യ രേ​ഖ​യാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഒ​പ്പും സീ​ലും ഉ​ള്‍​പ്പെ​ടു​ത്തി വി​ദ്യ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത്. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ഗ​വ. കോ​ള​ജി​ലെ താ​ല്‍​കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് ഈ ​രേ​ഖ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

സം​ശ​യം തോ​ന്നി​യ അ​വി​ടു​ത്തെ അ​ധ്യാ​പ​ക​ര്‍ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. മാ​ത്ര​മ​ല്ല ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് പാ​ല​ക്കാ​ട്ടെ​യും കാ​സ​ര്‍​ഗോട്ടെ​യും സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ലും മു​ന്‍​പ് ഗ​സ്റ്റ് ല​ക്ച​റ​റാ​യി ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക